തേങ്ങലായി അവർ മടങ്ങി; ഉറങ്ങാതെ കരുതലായി പൊള്ളാച്ചി

പൊ​ള്ളാ​ച്ചി: ഉ​റ്റ​വ​രു​ടെ വേ​ർ​പാ​ടി​ൽ വി​റ​ങ്ങ​ലി​ച്ചു നി​ന്ന​വ​ർ​ക്ക് മു​ന്നി​ൽ ക​രു​ത​ലി​ന്റെ വ​ലി​യൊ​രു മാ​തൃ​ക തീ​ർ​ക്കു​ക​യാ​യി​രു​ന്നു പൊ​ള്ളാ​ച്ചി ന​ഗ​രം. വാ​ൽ​പ്പാ​റ ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട മ​ല​യാ​ളി​ക​ൾ​ക്കാ​യി ന​ഗ​രം വെ​ള്ളി​യാ​ഴ്ച രാ​ത്രി ഉ​റ​ങ്ങി​യി​ല്ല. ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ നൂ​ലാ​മാ​ല​ക​ളി​ൽ കു​രു​ങ്ങാ​തെ മി​ന്ന​ൽ​വേ​ഗ​ത്തി​ലാ​ണ് പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി​യ​ത്. പ്രി​യ​പ്പെ​ട്ട​വ​രു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന ഓ​രോ നി​മി​ഷ​വും ബ​ന്ധു​ക്ക​ൾ​ക്കെ​ന്ന​പോ​ലെ നാ​ടി​നാ​കെ​യും വേ​ദ​നാ​ജ​ന​ക​മാ​യ അ​നു​ഭ​വ​മാ​ണ്. അ​ത​റി​യു​ന്ന പൊ​ള്ളാ​ച്ചി​യി​ലെ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ഒ​രു നി​മി​ഷം​പോ​ലും പാ​ഴാ​ക്കി​യി​ല്ല. ദു​ര​ന്ത​മു​ണ്ടാ​യ​ത് സ​ന്ധ്യ​യോ​ടെ​യാ​ണ്. പ​രി​ക്കേ​റ്റ​വ​രെ​യും മ​രി​ച്ച​വ​രെ​യും പൊ​ള്ളാ​ച്ചി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​മ്പോ​ൾ സ​മ​യം ഏ​ഴു​മ​ണി. ശ​നി​യാ​ഴ്ച പു​ല​രും മു​മ്പേ​ത​ന്നെ ഒ​മ്പ​ത് പേ​രു​ടെ മൃ​​ത​ദേ​ഹം വ​ഹി​ച്ച് ആം​ബു​ല​ൻ​സു​ക​ൾ പൊ​ള്ളാ​ച്ചി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ടു. പൊ​ള്ളാ​ച്ചി​യി​ലേ​ത് താ​ലൂ​ക്ക് ആ​ശു​പ​ത്രി മാ​ത്ര​മാ​ണ്. അ​തി​ന്റെ പ​രി​മി​തി​ക​ളെ​ല്ലാ​മു​ണ്ട്. അ​തെ​ല്ലാം മ​റി​ക​ട​ന്നാ​ണ് സാ​ധാ​ര​ണ​ഗ​തി​യി​ൽ വൈ​കാ​ൻ സാ​ധ്യ​ത​യു​ള്ള ഇ​ൻ​ക്വ​സ്റ്റ്, പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ഒ​റ്റ​രാ​ത്രി​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മൊ​ക്കെ വി​വ​ര​മ​റി​ഞ്ഞ് ഇ​വി​ടെ കു​തി​ച്ചെ​ത്തു​മ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും രാ​ത്രി വൈ​കി​യി​രു​ന്നു. എ​ന്നാ​ൽ, ബ​ന്ധു​ക്ക​ളെ​ത്തും​മു​മ്പ് എ​ന്തി​നും ത​യാ​റാ​യി പ്ര​ദേ​ശ​ത്തെ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ നേ​രി​ട്ടെ​ത്തി​യ ജി​ല്ല ക​ല​ക്ട​റും ഉ​യ​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ​പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ രാ​ത്രി​ത​ന്നെ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ഏ​ർ​പ്പാ​ടു​ക​ൾ ചെ​യ്തു. ബ​ന്ധു​ക്ക​ൾ എ​ത്തു​ന്ന​തി​ന് മു​മ്പ് ആം​ബു​ല​ൻ​സു​ക​ളും രേ​ഖ​ക​ളും ത​യാ​റാ​ക്കി. അ​തി​നാ​യി കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ വി​ളി​ച്ചു​വ​രു​ത്തി. കേ​ര​ള, ത​മി​ഴ്നാ​ട് ഭ​ര​ണ​നേ​തൃ​ത്വ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ കാ​ര്യ​ങ്ങ​ൾ മി​ന്ന​ൽ വേ​ഗ​ത്തി​ലാ​ക്കി. പാ​ല​ക്കാ​ട​ൻ അ​തി​ർ​ത്തി​ക്ക​പ്പു​റം ​കേ​ര​ള​ത്തോ​ട് ചേ​ർ​ന്നു​ള്ള കാ​ർ​ഷി​ക ​ഗ്രാ​മ​മാ​യ പൊ​ള്ളാ​ച്ചി ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങി​യ നി​ര​വ​ധി മ​ല​യാ​ളി സി​നി​മ​ക​ളു​ടെ ലൊ​ക്കേ​ഷ​നാ​ണ്. വെ​ള്ളി​ത്തി​ര​യി​ൽ പ​ല​കു​റി ക​ണ്ട പൊ​ള്ളാ​ച്ചി​യു​ടെ ​ഗ്രാ​മീ​ണ​ഭം​ഗി മ​ല​യാ​ളി മ​ന​സ്സി​ൽ ഗൃ​ഹാ​തു​ര ഓ​ർ​മ​യാ​ണ്. വ​ലി​യൊ​രു ദു​ര​ന്ത നി​മി​ഷ​ത്തി​ൽ പൊ​ള്ളാ​ച്ചി മ​ല​യാ​ളി​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച രാ​ത്രി പി​ന്നി​ടു​മ്പോ​ൾ മ​ല​യാ​ളി മ​ന​സ്സി​ൽ പൊ​ള്ളാ​ച്ചി​യു​ടെ സൗ​ന്ദ​ര്യ​ത്തി​ന് തി​ള​ക്ക​മേ​റി. വിങ്ങലടക്കാനാവാതെ ഗ്രേസി ടീച്ചർ പാ​ങ്ങ് (മ​ല​പ്പു​റം): ത​ന്റെ കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന​വ​രു​ടെ ചേ​ത​ന​യ​റ്റ ശ​രീ​രം കാ​ണാ​ൻ വി​ങ്ങ​ലോ​ടെ ഓ​ടി​യെ​ത്തി പാ​ങ്ങ് ജി.​എ​ൽ.​പി സ്കൂ​ൾ മു​ൻ പ്ര​ധാ​ന​ധ്യാ​പി​ക എ​ൻ.​പി. ഗ്രേ​സി മോ​ൾ. വെ​ള്ളി​യാ​ഴ്ച സം​ഭ​വം അ​റി​ഞ്ഞ​ത് മു​ത​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ജൂ​ബി​ലി റോ​ഡി​ലെ വീ​ട്ടി​ൽ ഇ​രി​പ്പു​റ​ക്കാ​നാ​തെ ഗ്രേ​സി ടീ​ച്ച​ർ കു​ഴ​ങ്ങി. സ​ങ്ക​ടം സ​ഹി​ക്ക വ​യ്യാ​തെ മ​ക്ക​ളോ​ടും ബ​ന്ധു​ക്ക​ളോ​ടും സൃ​ഹൃ​ത്തു​ക്ക​ളോ​ടു​മെ​ല്ലാം ത​ന്റെ ഹൃ​ദ​യ​വേ​ദ​ന പ​ങ്കു​വെ​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പൊ​തു​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ക്കു​ന്നു​മെ​ന്ന് അ​റി​ഞ്ഞ​തോ​ടെ കു​ടും​ബ​വു​മൊ​ത്ത് പാ​ങ്ങ് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​ത്തി. ഭ​ർ​ത്താ​വ് പെ​രി​ന്ത​ൽ​മ​ണ്ണ സി.​എ​സ്.​ഐ പ​ള്ളി​യി​ലെ ഫാ. ​വി​ക്ട​റി​നൊ​പ്പം വ​ൻ ജ​നാ​വ​ലി​ക്കി​ട​യി​ലു​ടെ മു​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ടീ​ച്ച​ർ ഒ​രു നോ​ക്ക് ക​ണ്ട് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. 2024ലാ​ണ് ഗ്രേ​സി ടീ​ച്ച​ർ സ്കൂ​ളി​ൽ​നി​ന്ന് വി​ര​മി​ച്ച​ത്. സ്കൂ​ളി​ലെ എ​ല്ലാ​വ​രോ​ടും ഇ​വ​ർ മി​ക​ച്ച ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. വി​ര​മി​ച്ചെ​ങ്കി​ലും ര​ണ്ട് മാ​സ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ടീ​ച്ച​ർ സ്കൂ​ൾ സ​ന്ദ​ർ​ശി​ക്കു​ക പ​തി​വാ​ണ്. ഏ​പ്രി​ൽ നാ​ലി​ന് ന​ട​ന്ന സ്കൂ​ളി​ന്റെ 107-ാം വാ​ർ​ഷി​ക​ത്തി​ലും ടീ​ച്ച​ർ പ​ങ്കാ​ളി​യാ​യി​രു​ന്നു. ത​ന്റെ മു​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ആ​ത്മാ​ർ​ഥ​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തി​നാ​ൽ പ്ര​ധാ​ന​ധ്യാ​പി​ക എ​ന്ന നി​ല​യി​ൽ ത​ന്റെ ജോ​ലി എ​ളു​പ്പ​മാ​യി​രു​ന്നെ​ന്ന് ടീ​ച്ച​ർ ഓ​ർ​മി​ച്ചു. വി​നോ​ദ​യാ​ത്ര​ക്ക് ത​ന്നെ​യും ക്ഷ​ണി​ച്ചി​രു​ന്നെ​ന്നും എ​ന്നാ​ൽ ക​ടു​ത്ത പ​നി​യാ​യ​ത് കാ​ര​ണം സം​ഘ​ത്തി​നൊ​പ്പം പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ടീ​ച്ച​ർ നി​റ​ക​ണ്ണു​ക​ളോ​ടെ വ്യ​ക്ത​മാ​ക്കി. നി​റ​ക​ണ്ണു​ക​ളോ​ടെ ദുഃ​ഖം പ​ങ്കു​വെ​ക്കു​ന്ന ഗ്രേ​സി ടീ​ച്ച​ർസ്കൂളായിരുന്നു സാജിതയുടെ ഉയിരും ഉണർവുംമ​ല​പ്പു​റം: പ​ള്ളി​പ്പ​റ​മ്പ് സ്കൂ​ളി​ൽ സാ​ജി​ത കൈ​പു​ണ്യ​ത്തി​നൊ​പ്പം സ്നേ​ഹ​വും ചാ​ലി​ച്ച് വി​ള​മ്പു​ന്ന ചോ​റി​നും ക​ഞ്ഞി​ക്കും രു​ചി​യേ​റെ​യാ​യി​രു​ന്നു. ത​ന്‍റെ വീ​ട്ടി​ലെ ഭ​ക്ഷ​ണ​ത്തി​ന് രു​ചി അ​ൽ​പം കു​റ​ഞ്ഞാ​ലും സ്കൂ​ളി​ലെ ചോ​റി​ലും ക​റി​യി​ലും ഒ​രു വി​ട്ടു​വീ​ഴ്ച​ക്കും അ​വ​ർ ത​യാ​റാ​യി​രു​ന്നി​ല്ല. സാ​ജി​ത​യു​ടെ വേ​ർ​പാ​ട് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ മാ​ത്ര​മ​ല്ല, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ​യും നാ​ടി​നെ​യാ​കെ​യും ക​ണ്ണീ​രി​ലാ​ഴ്ത്തി. ഇ​വ​രെ​ക്കു​റി​ച്ച് ഓ​ർ​ക്കു​മ്പോ​ൾ സ്കൂ​ളി​ൽ​നി​ന്ന് ക​ഴി​ച്ച സ്വാ​ദി​ഷ്ട​മാ​യ ഭ​ക്ഷ​ണ​ത്തി​ന്‍റെ ഓ​ർ​മ​ക​ളാ​ണ് ഏ​വ​രി​ലും നി​റ​യു​ന്ന​ത്. 10 വ​ർ​ഷം മു​മ്പ് വ​രെ സാ​ജി​ത​യു​ടെ ഉ​മ്മ ക​ദീ​ക്കു​ട്ടി​യാ​യി​രു​ന്നു സ്കൂ​ളി​ലെ പാ​ച​ക​ത്തൊ​ഴി​ലാ​ളി. ഉ​മ്മ​യു​ടെ സ​ഹാ​യി​യാ​യി വ​ന്ന​ത് മു​ത​ലാ​ണ് സാ​ജി​ത​യും സ്കൂ​ളും ത​മ്മി​ലെ ബ​ന്ധം തു​ട​ങ്ങു​ന്ന​ത്. പി​ന്നീ​ട് പ്രാ​യാ​ധാ​ക്യം മൂ​ലം ഉ​മ്മ​ക്ക് ജോ​ലി ചെ​യ്യാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് സാ​ജി​ത ആ ​ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഉ​മ്മ​യെ​പ്പോ​ലെ പ​ള്ളി​പ്പ​റ​മ്പ് സ്കൂ​ളാ​ണ് സാ​ജി​ത​ക്ക് എ​ല്ലാം. അ​വി​ടു​ത്തെ അ​ധ്യാ​പ​ക​രെ​ല്ലാം അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. പ്രാ​യ​മാ​യ ഉ​മ്മ​യും മ​ക​ൻ ഷ​ഹ​ദി​നും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ മു​ന്നോ​ട്ടു ന​യി​ച്ച​ത് സാ​ജി​ത​യാ​യി​രു​ന്നു. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ മൂ​ലം പാ​തി​വ​ഴി​യി​ൽ നി​ർ​ത്തേ​ണ്ടി വ​ന്ന സ്കൂ​ൾ വി​ദ്യാ​ഭ‍്യാ​സം പി​ന്നീ​ട് പൂ​ർ​ത്തി​യാ​ക്കി​യ​ത് സാ​ജി​ത​യു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യം കൊ​ണ്ട് മാ​ത്ര​മാ​ണ്. പ​ത്താം ത​ര​വും പ്ല​സ്ടു​വും തു​ല്യ​ത എ​ഴു​തി വി​ജ​യി​ക്കാ​ൻ അ​വ​ർ​ക്കാ​യി. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ പ്രോ​ത്സാ​ഹ​ന​വും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ പി​ന്തു​ണ​യും അ​വ​ർ​ക്ക് തു​ണ​യാ​യി​രു​ന്നു. വി​നോ​ദ​യാ​ത്ര​യി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ൻ ഷ​ഹ​ദി​ൻ പ​രി​ക്കു​ക​ളോ​ടെ കോ​യ​മ്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot