ജനുവരി ഒന്നുമുതൽ ട്രെയിൻ നമ്പറുകൾ മാറും; മംഗളൂരു– തിരുവനന്തപുരം സർവീസുകളിലും മാറ്റം

നിലമ്പൂർ : 2027 ജനുവരി ഒന്നുമുതൽ മംഗളൂരു മേഖലയിലൂടെയും കേരളത്തിലൂടെയും സർവീസ് നടത്തുന്ന നിരവധി എക്സ്പ്രസ്, വന്ദേഭാരത്, പാസഞ്ചർ ട്രെയിനുകളുടെ നമ്പറുകൾ മാറും. മംഗളൂരു ഏരിയ ദക്ഷിണ പശ്ചിമ റെയിൽവേയിൽ (SWR) ലയിപ്പിക്കുന്നതിന്റെ ഭാഗമായി, SWR-ലെ മൈസൂരു ഡിവിഷനും ദക്ഷിണ റെയിൽവേയിലെ പാലക്കാട് ഡിവിഷനും തമ്മിലുള്ള അധികാരപരിധി മാറ്റമാണ് നമ്പർ പുനഃക്രമീകരണത്തിന് കാരണം. ട്രെയിനുകളുടെ നിലവിലുള്ള സ്റ്റോപ്പുകളിലും അറ്റകുറ്റപ്പണി ക്രമത്തിലും മാറ്റമുണ്ടാകില്ല.

മലബാർ, മാവേലി, ഏറനാട്, പരശുറാം

തിരുവനന്തപുരം–മംഗളൂരു മലബാർ എക്സ്പ്രസിന്റെ നമ്പർ 16629ൽനിന്ന് 16230 ആയും മംഗളൂരു–തിരുവനന്തപുരം മലബാറിന്റെ നമ്പർ 16630ൽനിന്ന് 16229 ആയും മാറും.

മംഗളൂരു–തിരുവനന്തപുരം മാവേലി എക്സ്പ്രസ് 16603ൽനിന്ന് 16233 ആകും. മടക്കയാത്രയിലെ 16604 ഇനി 16234 ആണ്.

പരശുറാം എക്സ്പ്രസിന്റെ മംഗളൂരു–കന്യാകുമാരി സർവീസ് 16649ൽനിന്ന് 16249 ആയും കന്യാകുമാരി–മംഗളൂരു സർവീസ് 16650ൽനിന്ന് 16250 ആയും മാറും.

ഏറനാട് എക്സ്പ്രസിന്റെ മംഗളൂരു–തിരുവനന്തപുരം സർവീസ് 16605ൽനിന്ന് 16237 ആയും തിരുവനന്തപുരം–മംഗളൂരു സർവീസ് 16606ൽനിന്ന് 16238 ആയും പുനഃക്രമീകരിക്കും.

മറ്റ് എക്സ്പ്രസുകൾ

മംഗളൂരു–രാമേശ്വരം എക്സ്പ്രസ് (16622) ജനുവരി രണ്ടുമുതൽ 16241 ആയി ഓടും. രാമേശ്വരം–മംഗളൂരു എക്സ്പ്രസിന്റെ നമ്പർ 16621ൽനിന്ന് 16242 ആകുന്നത് ജനുവരി മൂന്നുമുതലാണ്.

മംഗളൂരു–കോയമ്പത്തൂർ എക്സ്പ്രസ് 16324ൽനിന്ന് 16243 ആയും കോയമ്പത്തൂർ–മംഗളൂരു എക്സ്പ്രസ് 16323ൽനിന്ന് 16244 ആയും മാറും. മംഗളൂരു–പാലക്കാട് എക്സ്പ്രസിന് (16610) 16245, പാലക്കാട്–കണ്ണൂർ എക്സ്പ്രസിന് (16611) 16246 എന്നിങ്ങനെയാണ് പുതിയ നമ്പറുകൾ.

വന്ദേഭാരത്

മംഗളൂരു–തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് 20631ൽനിന്ന് 26659 ആയും തിരുവനന്തപുരം–മംഗളൂരു വന്ദേഭാരത് 20632ൽനിന്ന് 26660 ആയും മാറും. മംഗളൂരു–മഡ്ഗാവ് വന്ദേഭാരതിന്റെ നമ്പർ 20646ൽനിന്ന് 26657 ആയും മഡ്ഗാവ്–മംഗളൂരു വന്ദേഭാരതിന്റെ നമ്പർ 20645ൽനിന്ന് 26658 ആയും മാറും.

പാസഞ്ചർ ട്രെയിനുകൾ

കണ്ണൂർ–കോഴിക്കോട് പാസഞ്ചർ 56632ൽനിന്ന് 56211 ആയും കോഴിക്കോട്–കണ്ണൂർ പാസഞ്ചർ 56617ൽനിന്ന് 56212 ആയും മാറും. കണ്ണൂർ–ചെറുവത്തൂർ പാസഞ്ചർ 56619ൽനിന്ന് 56213 ആകും. ചെറുവത്തൂർ–മംഗളൂരു പാസഞ്ചർ 56621ൽനിന്ന് 56214 ആകും.

മംഗളൂരു–സുബ്രഹ്മണ്യ റോഡ് റൂട്ടിൽ 56625, 56627, 56629 എന്നീ ട്രെയിനുകൾ യഥാക്രമം 56225, 56227, 56233 ആകും. മടക്ക സർവീസുകളായ 56626, 56628, 56630 എന്നിവ 56226, 56228, 56234 ആയും മാറും. മഡ്ഗാവ്–മംഗളൂരു പാസഞ്ചർ (56615) 56216 ആയും മംഗളൂരു–മഡ്ഗാവ് പാസഞ്ചർ (56616) 56215 ആയും മാറും.

രാമേശ്വരം ട്രെയിനുകൾ ഒഴികെയുള്ളവയുടെ പുതിയ നമ്പറുകൾ ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. നമ്പർ മാറ്റം ടിക്കറ്റ് ബുക്കിങ്ങിനെയും യാത്രാ ആസൂത്രണത്തെയും ബാധിക്കാനിടയുള്ളതിനാൽ യാത്രക്കാർ യാത്രയ്ക്കുമുമ്പ് പുതുക്കിയ നമ്പറും സമയക്രമവും പരിശോധിക്കണം. റിസർവ് ചെയ്ത യാത്രക്കാർക്ക് ബൾക്ക് SMS അയയ്ക്കാനും സ്റ്റേഷനുകളിൽ തുടർച്ചയായി അനൗൺസ്മെന്റ് നടത്താനും റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot