
കുന്നംകുളം: 1.2 കിലോ കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. കാണിയാമ്പാല്‍ പുളിയംപറമ്പില്‍ വീട്ടില്‍ മെജോ (32), പുതുശ്ശേരി ചാലക്കല്‍ നിജില്‍ (23) എന്നിവരെയാണ് കുന്നംകുളം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി വാഹന പരിശോധനക്കിടെ ചൂണ്ടൽ സെന്ററിൽനിന്നാണ് ഇവരെ പിടികൂടിയത്.
