“ആത്മഹത്യാകുറിപ്പല്ലാതെ മറ്റെന്ത് തെളിവാണ് വേണ്ടത്, കേരളത്തിൽ ഒട്ടനവധി ലൗജിഹാദ് കേസുകൾ രജിസ്റ്റർ ചെയ്യുന്നു; ഭീകരവാദികൾ ഇവിടെ അഴിഞ്ഞാടുകയാണ്”: കെ പി ശശികല ടീച്ചർ

തിരുവനന്തപുരം: മതം മാറാൻ നിർബന്ധിപ്പിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയത് സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദുഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല ടീച്ചർ. യുവതിയുടെ ആത്മഹത്യ കുറിപ്പല്ലാതെ മറ്റെന്ത് തെളിവാണ് കേസിന് വേണ്ടതെന്നും ശശികല ടീച്ചർ ചോദിച്ചു.
“നിയമോപദേശം ലഭിച്ചാൽ മാത്രമേ കേസെടുക്കുകയുള്ളവെന്നാണ് അവർ പറഞ്ഞത്. അത് സമസ്തയുടെ ഭാഗത്ത് നിന്നാണ് ആ ഉപദേശം ലഭിക്കേണ്ടതെന്ന് തുറന്നുപറഞ്ഞില്ല.കഴിഞ്ഞ കുറച്ചുവർഷങ്ങളായി കേരളം ഗൗരവത്തോടെ ചർച്ച ചെയ്യുന്ന വിഷയമാണിത്. പക്ഷേ, കണ്ണടച്ച് ഇരുട്ടാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. എത്ര കുട്ടികൾ ഇതിന് ഇരയായതിന് ശേഷമായിരിക്കും അവരുടെ കണ്ണ് തുറക്കുകയെന്ന് അറിയില്ല”.
“സമാജത്തിന് എത്ര വലിയ ശക്തിയുണ്ടെങ്കിലും ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ നമ്മുടെ കുട്ടികളെ രക്ഷിക്കാൻ സാധിക്കില്ല. ആത്മഹത്യ ചെയ്ത കുട്ടി തന്നെ താൻ നേരിട്ട പ്രശ്നങ്ങൾ കുറിപ്പിൽ വ്യക്തമായി എഴുതിയിരിക്കുന്നു. അതിന് മേൽ എന്ത് നിയമോപദേശമാണ് ലഭിക്കേണ്ടത്.
കേരളത്തിൽ എല്ലായിടത്തും ലൗജിഹാദ് കാണുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ വിവിധ രജിസ്റ്റർ ഓഫീസുകളിലെ 12 ഹിന്ദു കുട്ടികൾ മതപരിവർത്തനത്തിന് വിധേയമാക്കിയിട്ടുണ്ട്. പ്രണയത്തിൽ മതം കലർത്തുന്നതാണ് പ്രശ്നം. മതം മാറ്റത്തിനുള്ള ഒരു ഉപാധി ആയിട്ടാണ് പ്രേമത്തെ കാണുന്നത്. വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റെ മതത്തിലേക്ക് മാറണമെന്ന് ഇന്ത്യൻ ഭരണഘടനയിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. സ്ത്രീകളുടെ അവകാശങ്ങളാണ് ചോദ്യം ചെയ്യുന്നത്. പെൺകുട്ടി എഴുതിവച്ചതിന് ശേഷമാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. അത് പോലും ആർക്കും ഗൗരവമുള്ള വിഷയമല്ല. ഇത് തന്നെയാണ് ഭീകരവാദികൾക്ക് അഴിഞ്ഞാടാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നത്”.
രണ്ടോ മൂന്നോ ജിഹാദി കേസുകളല്ല, ഇവിടെ നടക്കുന്നത്. ഇത്തരത്തിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. കൗൺസിലിംഗ് നടത്തി കുട്ടികളെ മാറ്റിയെടുക്കുന്നു. ഒട്ടനവധി പെൺകുട്ടികൾ ജിഹാദികളുടെ കെണിയിൽ പെടുന്നുണ്ടെന്നും കെ പി ശശികല ടീച്ചർ പറഞ്ഞു.
