Kerala
കട അടയ്ക്കാൻ പോകുമ്പോൾ പൊറോട്ട ചോദിച്ചെത്തിയവർ, ഇല്ലെന്ന് പറഞ്ഞപ്പോൾ അക്രമം; മുഖ്യ പ്രതി പിടിയിൽ, സംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലത്ത് പൊറോട്ട നൽകാത്തതിന് കടയുടമയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ. മങ്ങാട് സ്വദേശി നിഖിലേഷിനെയാണ് കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മങ്ങാട് സംഘം മുക്കിലെ സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിനെയാണ് പ്രതിയും കൂട്ടാളിയും ചേർന്ന് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി കട അടയ്ക്കാനിരിക്കെ ബൈക്കിലെത്തിയ യുവാക്കൾ പൊറോട്ട ആവശ്യപ്പെടുകയായിരുന്നു. പൊറോട്ട തീർന്നെന്ന് കടയുടമ പറഞ്ഞത് പ്രകോപനത്തിന് കാരണമായി. തുടർന്നായിരുന്നു ആക്രമണം. ഒളിവിലുള്ള നിഖിലേഷിന്റെ സുഹൃത്തിനായി അന്വേഷണം തുടരുകയാണ്.
