പിറവത്ത് സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ച യുവാവ് മരിച്ചു
കൊച്ചി: എറണാകുളം പിറവത്ത് സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ച യുവാവ് മരിച്ചു. കക്കാട് പൊതുകുന്നത് അരുൺ പ്രകാശ് (31) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.
വ്യാഴാഴ്ച പുലർച്ചെ സ്നേഹഭവൻ റോഡിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ ജിഷ്ണു, ചന്ദ്രൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജിഷ്ണുവിന്റെ അമ്മയോട് ഫോണിൽ എന്തോ പറഞ്ഞതിന്റെ പേരിലാണ് ആക്രമണമെന്നാണ് പോലീസ് പറയുന്നത്. ബാറിലിരുന്ന് വിളിച്ചുവരുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.





