ട്രാക്കുകളിലെ അറ്റകുറ്റപ്പണി: ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, സർവീസിലെ മാറ്റം അറിയാം

പാലക്കാട് : ട്രാക്കുകളിലെ അറ്റകുറ്റപ്പണിയുടെ ഭാഗമായി നവംബർ 26 ന് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സേലം ഡിവിഷനിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. കണ്ണൂർ – കോയമ്പത്തൂർ (16607), കോയമ്പത്തൂർ – കണ്ണൂർ (16608) എക്സ്പ്രസ് എന്നിവയാണ് ഭാഗികമായി റദ്ദാക്കിയത്.
കണ്ണൂർ – കോയമ്പത്തൂർ (16607) എക്സ്പ്രസ് ഈ ദിവസം പാലക്കാട് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ് (16608) കോയമ്പത്തൂരിനും പാലക്കാട് ജങ്ഷനും ഇടയിൽ സർവീസ് നിർത്തും. വൈകിട്ട് 3.10 ന് പാലക്കാട് ജങ്ഷനിൽ നിന്നായിരിക്കും ട്രെയിൻ യാത്ര ആരംഭിക്കുക.
ചർലപ്പള്ളി-കൊല്ലം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് (07195) നവംബർ 22-ന് പൂർണ്ണമായും സർവീസ് റദ്ദാക്കി. കൊല്ലം-ചർലപ്പള്ളി സ്പെഷ്യൽ എക്സ്പ്രസ് (07196) നവംബർ 24-നും പൂർണ്ണമായും റദ്ദാക്കിയിട്ടുണ്ട്.
അതേ സമയം ചെന്നൈ എഗ്മോർ – മംഗളൂരു എക്സ്പ്രസിൽ (16159) നവംബർ 20 മുതലും, മംഗളൂരു-ചെന്നൈ എഗ്മോർ എക്സ്പ്രസിൽ (16160) നവംബർ 22 മുതലും ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികമായി അനുവദിച്ചിട്ടുണ്ട്.




