Entertaiment

ആകെ 1550 കോടി, മോഹൻലാൽ ആദ്യമായി പുറത്ത്, 2024ൽ മലയാളത്തിൽ മുന്നിലുള്ളവ, 100 കോടി ക്ലബിൽ ഇവ‌ർ, 200 കോടി ഒന്നും

മലയാളം പുതുക്കപ്പെട്ട ഒരു സിനിമാ വര്‍ഷമാണ് 2024. ഉള്ളടക്കത്തിന്റെ കരുത്താല്‍ കളക്ഷനിലും മലയാള സിനിമ മറുഭാഷക്കാരെ ഞെട്ടിച്ചു. ബോളിവുഡിനെയടക്കം അമ്പരപ്പിച്ചാണ് കളക്ഷനില്‍ മലയാള സിനിമ മുന്നേറിയത്. 2024ല്‍ മലയാള സിനിമ 1550 കോടി രൂപയാണ് ആകെ നേടിയത് എന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്ന് 100 കോടിയിലധികം അഞ്ച് എണ്ണമാണ് ഉള്ളത്. 2024ല്‍ ഉള്ളത്. ഒരു 200 കോടി ചിത്രവും ഉണ്ട്. ഇനിയും പ്രതീക്ഷകളുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്താനുമുണ്ട്. യുവാക്കള്‍ മുന്നേറ്റമുണ്ടാക്കിയ വര്‍ഷമാണ് എന്നതും സിനിമയെ സംബന്ധിച്ച് പ്രധാനമാണ്. ആഗോളതലത്തില്‍ മഞ്ഞുമ്മല്‍ ബോയ്‍സ് 241 കോടി രൂപയോളമാണ് നേടിയത് എന്നാണ് പ്രമുഖ സിനിമ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. സിനിമാ കാഴ്‍ചയില്‍ പുതിയൊരു അനുഭവമായെത്തിയ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‍സ് എന്നാണ് അഭിപ്രായങ്ങള്‍. ശ്വാസംവിടാതെ കണ്ടിരിക്കേണ്ട ഒരു മികച്ച ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ് എന്ന് റിലീസിനേ റിപ്പോര്‍ട്ടുകളുണ്ടായി. സംവിധായകൻ ചിതംബരത്തി്നറെ മഞ്ഞുമ്മല്‍ ബോയ്‍സ് സിനിമ പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ആവേശഭരിതമാക്കുന്ന ഒന്നായിരുന്നു. അജയന്റെ രണ്ടാം മോഷണം, പ്രേമലു തുടങ്ങിയവര്‍ക്ക് പുറമേ ആടുജീവിതവും ആവേശവുമാണ് 100 കോടി ക്ലബിലെത്തിയത്.  ആടുജീവിതം 158.48 കോടിയും ഫഹദ് ചിത്രം ആവേശം ആഗോളതലത്തില്‍ ആകെ 156 കോടിയും നേടി. പ്രേമലു നേടിയത് 135.90 കോടിയാണ്. അജയന്റെ രണ്ടാം മോഷണം 100 കോടി കവിഞ്ഞു എന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോളതലത്തില്‍ 90.20 കോടി രൂപ നേടി ആറാം സ്ഥാനത്തുള്ളപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആകെ സ്വന്തമാക്കിയത് 83 കോടി രൂപയും 72.20 കോടി ടര്‍ബോയും കിഷ്‍കിന്ധാ കാണ്ഡം 72.42 കോടിയും ഭ്രമയുഗം 58.70 കോടിയും നേടി ആദ്യ പത്തില്‍ ഉള്ളപ്പോള്‍ മോഹൻലാലിന് ഇടമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button