കോഴിക്കോട് ജില്ലയിൽ പൊയില്‍ക്കാവില്‍ മധ്യവയസ്ക വീടിനുള്ളില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ
കൊയിലാണ്ടി: പൊയില്‍ക്കാവില്‍ വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ മധ്യവയസ്കയുടെ മൃതദേഹം. പൊയീല്‍ക്കാവ് ബീച്ചില്‍ നാലുസെന്റ് കോളനിയില്‍ കുട്ടിക്കൃഷ്ണന്റെ ഭാര്യ സുധ മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
വീടിനോട് ചേർന്ന ഷെഡിന്റെ ഉള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ മൃതദേഹവും സമീപത്ത് വാക്കത്തിയും കണ്ടെത്താണ് പ്രദേശവാസികള്‍ പറയുന്നത്. സുധയുടെ ഭർത്താവിനെ കാണാനില്ല.
കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്





