കോഴിക്കോട് ജില്ലയിൽ മാവൂരിൽ പനി ബാധിച്ച് വീട്ടമ്മ മരിച്ചു
പനി ബാധിച്ച് വീട്ടമ്മ മരിച്ചു. മാവൂർ പാറമ്മൽ മഠത്തിലാംതൊടി സുനിത (54) ആണ് മരിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുനിതയ്ക്ക് ഷിഗെല്ല രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും രോഗം സ്ഥിരീകരിച്ചിരുന്നില്ല. രക്തസാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. മേഖലയിൽ ആരോഗ്യ പ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.





