13 ലക്ഷം രൂപയുടെ കാറിന് പകരം ലഭിച്ചത് 9.5 ലക്ഷത്തിന്‍റെ കാർ; കല്യാണപ്പന്തലിൽ വധുവിനെ ഉപേക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ

ചണ്ഡിഗഡ്: സ്ത്രീധനമായി ആവശ്യപ്പെട്ട കാർ ലഭിക്കാത്തതിനെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. ഡൽഹി പൊലീസ് ഉദ്യോഗസ്ഥനായ കുൽദീപാണ് വിവാഹവേദിയിൽ നിന്ന് വധുവിനെയും കുടുംബത്തെയും അപമാനിച്ച് മടങ്ങിയത്. മാരുതി ബ്രെസ കാർ നൽകാത്തതിന്റെ പേരിലാണ് വരൻ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും കുടുംബത്തോടൊപ്പം മടങ്ങിപ്പോവുകയും ചെയ്തത്. വരന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ വിവാഹ ഒരുക്കങ്ങൾക്കായി ചെലവഴിച്ചതായി വധുവിന്റെ പിതാവ് പറയുന്നു. സംഭവത്തിൽ വരനും കുടുംബത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് വധുവിന്റെ കുടുംബം പൊലീസിനെ സമീപിച്ചിരിക്കുകയാണ്. നവംബർ 20-ന് സോണിപത്തിലെ മാംചന്ദ് വാടികയിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വരൻ കുൽദീപിന് വധുവിന്റെ കുടുംബം നേരത്തെ ബുക്ക് ചെയ്തിരുന്ന ഏകദേശം 9.5 ലക്ഷം രൂപ വിലവരുന്ന ഹ്യുണ്ടായ് ഔറ കാറിന് പകരം ഏകദേശം 13 ലക്ഷം രൂപ വിലവരുന്ന ബ്രെസ കാർ തന്നെ വേണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നുവെന്ന് വധുവിന്റെ പിതാവ് സുഭാഷ് കുമാർ ആരോപിക്കുന്നു. ഏകദേശം ആറ് മാസം മുമ്പാണ് മകൾ ഹീനയുടെ വിവാഹം കുൽദീപുമായി ഉറപ്പിച്ചത്. വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് കാറും സ്വർണ്ണാഭരണങ്ങളും ആവശ്യപ്പെട്ടുകൊണ്ടുള്ള ആവശ്യങ്ങൾ വരന്റെ ഭാഗത്തുനിന്ന് ഉയരാൻ തുടങ്ങിയതെന്നും പരാതിയിൽ പറയുന്നു. വരനായി നേരത്തെ ബുക്ക് ചെയ്ത 9.5 ലക്ഷം രൂപയുടെ കാറിൽ കുൽദീപിന് തൃപ്തിയില്ലെന്നും പകരം മാരുതി ബ്രെസയാണ് വേണ്ടതെന്നും വിവാഹത്തിന് തലേദിവസമാണ് മധ്യസ്ഥർ വഴി സുഭാഷ് അറിയുന്നത്. ഇതേത്തുടർന്ന് നേരത്തെ ചെയ്ത ബുക്കിങ് റദ്ദാക്കി കുടുംബം ബ്രെസക്കായി ബുക്കിങ് നോക്കിയെങ്കിലും വിവാഹത്തീയതി അടുത്തതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വാഹനം സംഘടിപ്പിക്കാൻ അവർക്ക് സാധിച്ചില്ല. കാർ മാത്രമല്ല വരന് മറ്റ് പല ആവശ്യങ്ങളും ഉണ്ടായിരുന്നുവെന്ന് സുഭാഷ് പറയുന്നു. വരന് രണ്ട് സ്വർണ്ണമാലയും, അമ്മക്ക് നാല് സ്വർണ്ണക്കമ്മലും, വെള്ളി പാദസരങ്ങളും നൽകാമെന്ന് കുടുംബം സമ്മതിച്ചിരുന്നു. വരന്റെ മൂത്ത സഹോദരനും ഭാര്യക്കും കൂടി ആഭരണങ്ങൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് വധുവിന്റെ കുടുംബം അവക്കുള്ള ഓർഡറുകളും നൽകിയിരുന്നു. ഏകദേശം 1.32 ലക്ഷം രൂപ ചെലവഴിച്ച് ഫർണിച്ചറുകളും മറ്റ് വീട്ടുപകരണങ്ങളും വിവാഹത്തിനായി ഒരുക്കിയിരുന്നു. മാംചന്ദ് വാടികയിൽ ഏകദേശം 1,200 അതിഥികൾക്ക് ഭക്ഷണം ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് വധുവിന്റെ കുടുംബം ഒരുക്കിയിരുന്നത്. എന്നാൽ, വിവാഹഘോഷയാത്രയോടെ എത്തുന്നതിന് പകരം കുൽദീപും അമ്മയും സാധാരണ വസ്ത്രങ്ങളിൽ സ്ഥലത്തെത്തുകയും ബ്രെസ കാർ തിരയുകയുമാണ് ചെയ്തതെന്ന് ആരോപിക്കപ്പെടുന്നു. കാർ കാണാത്തതിനെത്തുടർന്ന് ഇരു കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. വധുവിന്റെ കുടുംബാംഗങ്ങളെ വരൻ അധിക്ഷേപിക്കുകയും ഹീനയുടെ സഹോദരൻ സാഹിലുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തതായി സുഭാഷ് പറയുന്നു. വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കണമെന്ന് ബന്ധുക്കൾ കൈകൂപ്പി അപേക്ഷിച്ചെങ്കിലും അവർ വഴങ്ങാതെ മടങ്ങിപ്പോയി. വിവാഹവസ്ത്രമണിഞ്ഞ് മണ്ഡപത്തിൽ കാത്തിരുന്ന വധുവിന് ഒടുവിൽ നിരാശയോടെ ഇരിക്കേണ്ടിവന്നു. വരന്റെ ഭാഗത്തുനിന്ന് 20 മുതൽ 30 പേർ മാത്രമാണ് വേദിയിലെത്തിയതെന്നും വരൻ മടങ്ങിപ്പോയതോടെ വധുവിന്റെ ഭാഗത്തുനിന്നുള്ള പല അതിഥികളും ഭക്ഷണം പോലും കഴിക്കാതെയാണ് മടങ്ങിയതെന്നും പിതാവ് വേദനയോടെ പങ്കുവെച്ചു. ഇത് കുടുംബത്തിന് വലിയ സാമ്പത്തിക നഷ്ടത്തിനും മാനഹാനിക്കും കാരണമായി. തുടർന്ന് ഇരുവിഭാഗവും പൊലീസിനെ വിവരമറിയിച്ചു. പിന്നീട് കുൽദീപിനും കുടുംബത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് സുഭാഷ് പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി. കുറ്റക്കാർക്കെതിരെ നിഷ്പക്ഷമായ അന്വേഷണവും നിയമനടപടിയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot