നിങ്ങളും കുട്ടികളുടെ ജേഴ്സിയണിഞ്ഞ ഫോട്ടോകൾ നിർമിച്ചോ; സോഷ്യൽ മീഡിയയിൽ കുട്ടികളുടെ ചിത്രം പങ്കുവെക്കുമ്പോൾ ഇക്കാര്യങ്ങൽ അറിഞ്ഞിരിക്കണം

ലോകമെങ്ങും ഫുഡ്ബോൾ ആവേശത്തിലാണ്. ഇഷ്ടപ്പെട്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ കുട്ടികളുടെയും മുതിർന്നവരുടെയുമെല്ലാം എഐ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുമുണ്ട്. ഇത്തരത്തിൽ കുട്ടികളുടെയുൾപ്പെടെ ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ പ്ലാറ്റ്ഫോമുകളിലും ഗ്രൂപ്പുകളിലും പങ്കുവെക്കുമ്പോൾ ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. സ്കൂൾ യൂണിഫോമിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്യുമ്പോൾ കുട്ടിയുടെ സ്കൂൾ, പ്രായം, സ്ഥലം എന്നിവയെല്ലാം എളുപ്പത്തിൽ മനസിലാക്കാൻ കഴിയും. അപരിചിതർ ഉൾപ്പെടുന്ന എഡിറ്റിങ് ഗ്രൂപ്പുകളിൽ കുട്ടികളുടെ ചിത്രം പങ്കുവെക്കുമ്പോൾ അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ചിത്രങ്ങൾ ഷെയർ ചെയ്യുമ്പോൾ കഴിവതും ലൊക്കേഷന് ടാഗ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. ഗൂഗിൾ ജെമിനി പോലുള്ള എഐ ചാറ്റ്ബോട്ടുകൾ പലപ്പോളും കുട്ടികളുടെ ചിത്രം എഡിറ്റ് ചെയ്യാറില്ല. ഇതിനു കാരണം കുട്ടികളുടെ ചിത്രങ്ങളിൽ മാറ്റം വരുത്താൻ ഇത്തരം ചാറ്റ്ബോട്ടുകൾക്ക് അധികാരമില്ലാത്തതാണ്. ഗൂഗിൾ ഫോട്ടോസ്, പിക്സ് ആർട്ട്, അഡോബ് എക്സ്പ്രസ്, കാൻവെ തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് ജഴ്സിയിട്ട ചിത്രങ്ങൾ തയ്യാറാക്കാവുന്നതാണ്. കുട്ടികളുടെ ചിത്രങ്ങൾ ഇത്തരം ഏത് ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിലും ഗ്രൂപ്പുകളിലോ എഐ പ്ലാറ്റ്ഫോമുകളിലോ പങ്കുവെക്കുമ്പോൾ നിർബന്ധമായും ലൊക്കേഷൻ ഷെയർ ചെയ്യാനോ, യൂണിഫോമിട്ട ചിത്രങ്ങൾ പങ്കുവെക്കാനോ പാടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button