എ.ടി.എം നിയമങ്ങൾ മുതൽ എൽപിജി സബ്‌സിഡി വരെ ; ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന 5 സുപ്രധാന സാമ്പത്തിക മാറ്റങ്ങൾ… അറിയേണ്ടതെല്ലാം…

ഒക്ടോബർ ഒന്ന് മുതൽ രാജ്യത്തെ സാമ്പത്തിക- ധനകാര്യ മേഖലകളിൽ സുപ്രധാന മാറ്റങ്ങൾ വരും. എടിഎം സർവ്വീസ് ചാർജ്, എൽപിജി ഇന്ധന സബ്‌സിഡിക്ക്
ആധാർ നിർബന്ധമാക്കൽ, മ്യൂച്വൽ ഫണ്ട്/എഫ്‌ഡി നിയമങ്ങൾ, ബാങ്കിം ഗ് അപ്‌ഡേറ്റുകൾ എന്നിവയ്ക്കാണ് മാറ്റം വരുന്നത്. 2026 ഒക്ടോബർ മുതൽ
ബാങ്കിങ്, ഡിജിറ്റൽ പേയ്‌മെന്റ്, വ്യക്തിഗത ധനകാര്യ മേഖലകളിൽ നിരവധി നിയമങ്ങളിലും നിരക്കുകളിലും മാറ്റങ്ങൾ നിലവിൽ വരുമെന്ന് അധികൃതർ
അറിയിച്ചു.

എസ്ബിഐ എടിഎം ഇടപാടുകൾ
ഒക്ടോബർ ഒന്ന് മുതൽ എസ്ബിഐ ശമ്പള പാക്കേജ് അക്കൗണ്ട് ഉടമകൾക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലും ഓട്ടോമേറ്റഡ് ഡെപ്പോസിറ്റ് കം
വിത്ഡ്രോവൽ മെഷീനുകളിലും (ADWM) ലഭിക്കുന്ന സൗജന്യ പ്രതിമാസ ഇടപാടുകളുടെ പരിധി കുറയും. നിലവിൽ ലഭിക്കുന്ന 10 സൗജന്യ ഇടപാടുകൾക്ക്
പകരം എല്ലാ കേന്ദ്രങ്ങളിലും പ്രതിമാസം അഞ്ച് ഇടപാടുകൾ മാത്രമായിരിക്കും സൗജന്യം.
ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് (BSBD) അക്കൗണ്ടുകളിൽ പ്രതിമാസം നാല് തവണ പണം പിൻവലിക്കാം. അതിന് ശേഷം ഓരോ ഇടപാടിനും 15 രൂപയും
ജിഎസ്ടിയും ഈടാക്കും.
ഡിജിറ്റൽ ഇടപാടുകൾക്ക് നിയന്ത്രണമില്ലാതെ സൗജന്യ സേവനം തുടരുമെന്നും അറിയിച്ചിട്ടുണ്ട്

ബൾക്ക് എഫ്ഡി പലിശ നിരക്കിലും മാറ്റം
ബൾക്ക് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നതിൽ വാണിജ്യ ബാങ്കുകൾക്ക് പുതിയ മാനദണ്ഡങ്ങൾ ആർബിഐ കൊണ്ടുവരും. ബൾക്ക്
ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് ബാങ്കുകൾ മുൻകൂട്ടി വെളിപ്പെടുത്തണം. ദിവസേന രാവിലെ 10 മണിക്ക് ബാധകമായ ബൾക്ക് ഡിപ്പോസിറ്റ്
നിരക്കുകളും പ്രസിദ്ധീകരിക്കണം.
സമാന സ്വഭാവമുള്ള ബൾക്ക് ഡിപ്പോസിറ്റുകൾക്ക് പൊതുവെ ഒരേ പലിശ നിരക്കാണ് ബാങ്കുകൾ നൽകേണ്ടത്. എന്നാൽ ഡിപ്പോസിറ്റുകൾക്ക് ബാധകമായ
ലിക്വിഡിറ്റി കവറേജ് റേഷ്യോ (LCR) പരിഗണന അനുസരിച്ച് നിരക്കിൽ വ്യത്യാസം വരുത്താൻ ബാങ്കുകൾക്ക് സാധിക്കും.

മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR)
ഒക്ടോബർ 15 മുതൽ യുപിഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ബാധകമാകും. 2,000 രൂപയ്ക്ക് മുകളിലുള്ള ചില വ്യാപാരി
ഇടപാടുകൾക്കാണ് നിരക്ക് ഈടാക്കുക. 2,000 രൂപ വരെയുള്ള പേയ്‌മെന്റുകളും ചെറുകിട വ്യാപാരികൾക്കുള്ള സീറോ-എംഡിആർ സംവിധാനത്തിന് കീഴിലുള്ള
ഇടപാടുകളും സൗജന്യമായി തുടരും. എല്ലാ വ്യാപാരികൾക്കും ഒരേ എംഡിആർ ആയിരിക്കില്ല. വ്യാപാരിയുടെ മേഖല അനുസരിച്ച് നിരക്കിൽ
വ്യത്യാസമുണ്ടാകും.
എൻപിഎസ്
നാഷണൽ പെൻഷൻ സിസ്റ്റം (NPS), എൻപിഎസ് ലൈറ്റ് എന്നിവയ്ക്ക് കീഴിൽ പോയിന്റ്സ് ഓഫ് പ്രസൻസ് (PoP) ഈടാക്കാവുന്ന ചാർജുകളിൽ പെൻഷൻ ഫണ്ട്
റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA) മാറ്റം വരുത്തി. പുതിയ നിരക്കുകൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

എൽപിജി സബ്സിഡിക്ക് ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ
സബ്സിഡിയോടെയുള്ള ഗാർഹിക എൽപിജി സിലിണ്ടർ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ നിർബന്ധമാക്കും. ബയോമെട്രിക് ആധാർ
ഓതന്റിക്കേഷൻ (BAA) പൂർത്തിയാക്കാത്ത ഉപഭോക്താക്കൾ ഒക്ടോബർ ഒന്നിന് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കണം. സബ്സിഡിയോടെയുള്ള എൽപിജി
റീഫിൽ ലഭിക്കണമെങ്കിൽ ഉപഭോക്താക്കൾ ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ എത്രയും വേഗം പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot