അയൽവാസികളുമായുള്ള തർക്കം; 65-കാരൻ  കൈത്തണ്ട മുറിച്ച് കിണറ്റിൽ ചാടി ജീവനൊടുക്കി

പത്തനംതിട്ട: അടൂർ പള്ളിക്കലിൽ അയൽവാസികളുമായുള്ള തർക്കത്തിനിടെ 65-കാരൻ  കൈത്തണ്ട മുറിച്ച് കിണറ്റിൽ ചാടി മരിച്ചു. പള്ളിക്കൽ ജൂവൽ വീട്ടിൽ വാസുദേവൻ ആണ് മരിച്ചത്.സംഭവത്തിന് മുമ്പ് വാസുദേവനും സമീപവാസികളുമായി ചില വിഷയങ്ങളിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. മതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കങ്ങളും ഇരുകൂട്ടരും തമ്മിൽ നിലനിന്നിരുന്നു. അതേസമയം, മരിച്ച ആളുടെ മകൻ വീട്ടിലെത്തി നഗ്നത പ്രദർശനം നടത്തിയെന്ന് അയൽക്കാരി പരാതി നൽകിയിരുന്നുവയോധികന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും അവ പൊലീസ് പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് മരണകാരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.(ആത്മഹത്യാ ചിന്തകളോ കടുത്ത മാനസിക സമ്മർദ്ദമോ അനുഭവിക്കുന്നുണ്ടെങ്കിൽ, ഒറ്റയ്‌ക്ക് അത് നേരിടരുത്. വിശ്വസിക്കുന്ന ഒരാളോട് സംസാരിക്കുക, അല്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടെലി-മാനസ് (Tele-MANAS) – ദേശീയ മാനസികാരോഗ്യ ഹെൽപ്‌ലൈൻ: 14416 അല്ലെങ്കിൽ 1-800-89-14416)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button