ഭാഗ്യമുണ്ടെങ്കിൽ പിടയ്ക്കുന്ന മീൻ വലയിലാകും; വയനാട്ടിലെ പുഴയോരങ്ങളിൽ വലവീശുകാരുടെ തിരക്ക്

വയനാട്: കാലവർഷം തുടങ്ങിയതോടെ വയനാട്ടിലെ പുഴകളും തോടുകളും വീണ്ടും സജീവമാകുന്നു. വലവീശി മീൻപിടിക്കുന്നവരുടെ നീണ്ട നിരയാണ് പുഴയോരങ്ങളിലെ ഇപ്പോഴത്തെ കാഴ്ച. മുൻവർഷങ്ങളെ അപേക്ഷിച്ച് മീനുകളുടെ ലഭ്യത കുറവാണെങ്കിലും പുഴ മീനുകൾക്ക് മാർക്കറ്റിൽ ഡിമാന്‍റും കൂടുതലാണ്. കാലവർഷം മീൻപിടുത്തക്കാർക്ക് പ്രതീക്ഷയുടെ കാലം കൂടിയാണ്. രാവിലെ മുതൽ താന്നെ വലയുമായി പുഴയോരങ്ങളിലേക്കെത്തും.പുഴയുടെ തീരത്ത് നിരനിരയായി നിന്ന് ഒരേ താളത്തിൽ വലവീശുന്ന കാഴ്ച ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. ചിലപ്പോൾ നിരാശയാണ് ഫലം ഉണ്ടാവുക. ഭാഗ്യം തുണച്ചാൽ പിടക്കുന്ന മീനുകൾ വലയിൽ കുടുങ്ങും.പ്രകൃതിയുടെ മനോഹാരിതയ്ക്കൊപ്പം ഗ്രാമീണ ജീവിതത്തിന്‍റെ തനിമയും പുഴയോരങ്ങളിൽ കാണാനാകും .പിടിച്ചെടുക്കുന്ന നാടൻ പുഴമീനുകൾക്ക് പ്രാദേശിക മാർക്കറ്റുകളിൽ ഇപ്പോൾ മികച്ച ആവശ്യകതയുണ്ട്. രാസവസ്തുക്കളില്ലാതെ ലഭിക്കുന്ന ശുദ്ധമായ പുഴമീനുകൾക്ക് ആവശ്യക്കാർ ഏറെയായതിനാൽ നല്ല വിലയും ലഭിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button