സംസ്ഥാനത്ത് യുവാക്കളിൽ എയ്ഡ്സ് ബാധിതരുടെ എണ്ണംവർധിക്കുന്നു; സ്വവർഗരതിയുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ വര്‍ധനവ്
കാസര്‍കോട്: സംസ്ഥാനത്ത് യുവാക്കളിൽ എയ്ഡ്സ് ബാധിതരുടെ എണ്ണം വർധിക്കുന്നതായി പഠനം. 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ എംഎസ്എം അഥവാ സ്വവർഗരതിയുമായി ബന്ധപ്പെട്ടുള്ള എച്ച്ഐ വി ബാധിതരുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്.2025-2026 സാമ്പത്തിക വർഷത്തിൽ പുതിയ എച്ച് ഐവി കേസുകളിൽ 29 ശതമാനം ആയിരുന്നു എംഎസ്‌എം എങ്കിൽ 2026 സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം ഇത് 31 ശതമാനമായി ആയി വർധിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഡേറ്റിംഗ് ആപ്പുകളും വഴിയുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളാണ് യുവാക്കളിൽ എയ്ഡ്സ് വർധിക്കുന്നതിന് കാരണം.





