പൊന്നാനിയിൽ ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം : രണ്ട് കുട്ടികളടക്കം 4 പേർക്ക് പരിക്ക്
മലപ്പുറം :പൊന്നാനി പോലീസ് സ്റ്റേഷന് സമീപം ആറുവരി പാതയിൽ കുടുംബം സഞ്ചരിച്ചിരുന്ന ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച്
അപകടത്തിൽ എടക്കഴിയൂർ സ്വദേശികളായ തിയ്യത്തയിൽ ഷിഫ്നാദ് (30), ഭാര്യ ഷെറീന (26), മക്കളായ ജന്നാ (4), ജസാ (2) എന്നിവർക്ക് പരിക്കേൽക്കുകയും ജന്നാ, ജസാ എന്നിവരെ അതുവഴി വന്ന വെളിയങ്കോട് സ്വദേശികൾ ചേർന്ന് പൊന്നാനി അമ്മയും കുഞ്ഞും ആശുപത്രിയിലും, മറ്റു രണ്ട് പേരെ വെളിയങ്കോട് പൊന്നാനി താലുക്ക് ആശുപത്രിയിലും.തുടർന്ന് വിദ്ഗ്ധ ചികിത്സക്കായി നാല് പേരെയും കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു.





