ആൺകുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് പീഡിപ്പിക്കാൻ; ബാലുശ്ശേരിയിൽ 59-കാരൻ അറസ്റ്റിൽ

കോഴിക്കോട് ബാലുശ്ശേരിയിൽ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മങ്ങാട് പുതുക്കുടി സ്വദേശി സി.പി. ലത്തീഫ് (59) അറസ്റ്റിലായി. മൂന്ന് ആൺകുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ മൂന്ന് കേസുകളാണ് ബാലുശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുചക്രവാഹനത്തിൽ കുട്ടികളെ വീട്ടിലെത്തിച്ച ശേഷം മറ്റാരും ഇല്ലാത്ത സമയത്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.തുടർ അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് പേരാമ്പ്ര കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button