കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിക്ക് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശപ്രകാരം രാഷ്‌ട്രപതി ദ്രൗപതി മുർമു ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വീകരിക്കുകയും പ്രൾഹാദ് ജോഷിക്ക് അധിക ചുമതല നൽകുകയും ചെയ്തു.നിലവിൽ ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെയും നവ-പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെയും കേന്ദ്രമന്ത്രിയായ പ്രൾഹാദ് ജോഷി, നിലവിലെ വകുപ്പുകൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയും വഹിക്കും.കർണാടകയിലെ ധാർവാഡിൽ നിന്നുള്ള ലോക്സഭാംഗമായ പ്രൾഹാദ് ജോഷി, ഇന്റർനാഷണൽ സോളാർ അലയൻസിന്റെ പ്രസിഡന്റായും പ്രവർത്തിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button