കുറ്റിപ്പുറം ബസ് അപകടം; ആംബുലൻസ് ടോൾപ്ലാസയിൽ കുടുങ്ങി, വഴി തുറന്നു നല്‍കിയില്ലെന്നാണ് ആരോപണം.
കുറ്റിപ്പുറം: കുറ്റിപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവരുമായി പോയ ആംബുലന്‍സ് വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ ട്രാക്ക് ലഭിക്കാതെ ബ്ലോക്കില്‍ കുടുങ്ങി. ഗുരുതരമായി പരിക്കേറ്റവരുമായി പോകുകയാണെന്നുള്ള കാര്യം ആംബുലൻസ് ഡ്രൈവർ ചൂണ്ടിക്കാട്ടിയെങ്കിലും ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ടവര്‍ വഴി തുറന്നുനല്‍കിയില്ലെന്നാണ് ആരോപണം. വിഷയം ഉന്നയിച്ച ആംബുലന്‍സ് ഡ്രൈവറോട് എന്‍.എച്ച് അധികൃതർക്ക് പരാതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. എമര്‍ജനി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ വഴിയുണ്ടെങ്കിലും ഇടുങ്ങിയതും കുണ്ടുംകുഴിയും നിറഞ്ഞതും ഇന്റര്‍ലോക്ക് ചെയ്തതുമാണ്. ഗുരുതരമായി പരിക്കേറ്റവരുമായി ഈ വഴി കടന്നുപോകുക പ്രയാസകരമാണ്. ഈ സാഹചര്യം ആംബുലന്‍സ് ഡ്രൈവര്‍ ചൂണ്ടിക്കാട്ടിയെങ്കിലും നിഷേധാത്മക നിലപാടാണ് ടോള്‍ പ്ലാസ അധികൃതര്‍ സ്വീകരിച്ചത്. ഇത് വാക്കേറ്റത്തിലും ഉന്തും തള്ളിനും ഇടയാക്കി. കുറ്റിപ്പുറത്ത് ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരുമായി ഒന്നിനുപുറകേ മൂന്ന് ആംബുലന്‍സുകളാണ് ടോൾ പ്ലാസയിൽ എത്തിയത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രി ലക്ഷ്യമാക്കിയായിരുന്നു ആംബുലന്‍സുകള്‍ കുതിച്ചത്. എന്നാല്‍, വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ ആദ്യ ആംബുലന്‍സ് കുടുങ്ങി. പിന്നാലെ ആംബുലന്‍സുകള്‍ വരുന്നുണ്ടെന്നും ലൈന്‍ രണ്ടോ, മൂന്നോ ഒഴിവാക്കി നല്‍കണമെന്നും ആംബുലന്‍സ് ഡ്രൈവറായ ഷിഫാറത്ത് ആവശ്യപ്പെട്ടു. മിനിറ്റുകള്‍ ട്രാക്കില്‍ കിടന്ന ശേഷമാണ് ഷിഫാറത്തിന് കടന്നുപോകാന്‍ കഴിഞ്ഞത്. ഇതിന് പിന്നാലെ കടന്നുവന്ന ആംബുലന്‍സും ട്രാക്ക് ലഭിക്കാതെ കുടുങ്ങി. മിനി ആംബുലന്‍സ് കഷ്ടിച്ചാണ് എമര്‍ജന്‍സി ട്രാക്കിലൂടെ കടന്നുപോയത്. പരിക്കേറ്റയാളെ ആശുപത്രിയിലാക്കിയശേഷം വിഷയം വീണ്ടും ടോള്‍ പ്ലാസ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി ആംബുലന്‍സ് ഡ്രൈവര്‍ ഷിഫാറത്ത് പറഞ്ഞു. മറ്റ് ട്രാക്കുകള്‍ തുറന്ന് നല്കാന് കഴിയില്ലെന്നായിരുന്നു ടോള്‍ പ്ലാസ അധികൃതര്‍ പറഞ്ഞത്. നാഷനല്‍ ഹൈവേ അധികൃതര്‍ക്ക് പരാതി നല്‍കാനും ആവശ്യപ്പെട്ടു. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ഒരുക്കിയിരിക്കുന്നത് വളരെ മോശം ട്രാക്കാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി ആ വഴി കടന്നുപോകുക ബുദ്ധിമുട്ടാണെന്നും ഷിഫാറത്ത് വ്യക്തമാക്കി. തലകീഴായി മറിഞ്ഞ ബസിൽ രക്ഷാപ്രവർത്തനം നടത്തുന്ന പൊലീസും നാട്ടുകാരും. അപകടത്തിൽ തകർന്ന കാറും കാണാം അഞ്ചുദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണം -മന്ത്രി സി.പി. ജോൺ, എം.വി.ഡി പോസ്റ്റ്-ക്രാഷ് അന്വേഷണം തുടങ്ങികുറ്റിപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ബസ് അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് പോസ്റ്റ്-ക്രാഷ് അന്വേഷണമാരംഭിച്ചു. ട്രാൻസ്പോർട്ട് കമീഷണറുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണ റിപ്പോർട്ട് അഞ്ച് ദിവസത്തിനകം സമർപ്പിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. ബസ് അമിതവേഗതയിലായിരുന്നോ, അപകടത്തിന് റോഡിന്റെ നിർമാണത്തിലെ അശാസ്ത്രീയത കാരണമായോ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കും. ദേശീയപാതയിലേക്ക് ഇരുചക്രവാഹനം പ്രവേശിച്ചതാണോ അപകട കാരണമായതെന്നതും അന്വേഷണത്തിന്റെ ഭാഗമാകും. അപകടത്തിൽ മരിച്ച വൈഷ്ണവിന്റെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തിയ മന്ത്രി, പരിക്കേറ്റവരുടെ ചികിത്സ ഉൾപ്പെടെ കാര്യങ്ങൾ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗം നിരീക്ഷിച്ചുവരികയാണെന്നും അറിയിച്ചു. പൊലീസിന്റെ അന്വേഷണത്തിന് പുറമെ സാങ്കേതിക പരിശോധനയും ഉൾപ്പെടുത്തി സമഗ്രമായ അന്വേഷണമാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. അപകടം ദുഃഖകരം -എം.എൽ.എ കുറ്റിപ്പുറം: ദേശീയപാതയിലെ ബസപകടവും അപകടത്തിൽ ഒരാൾ മരണമടഞ്ഞതും ഏറെ ദുഃഖകരമാണെന്ന് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. പൊലീസും നാട്ടുകാരും നടത്തിയ ശക്തമായ രക്ഷാപ്രവർത്തനങ്ങളാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു എം.എൽ.എ. സ്ഥിരം അപകടങ്ങളുണ്ടാകുന്ന മേഖലയെ അപകടരഹിതമാക്കുന്നതിന് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ജില്ല കലക്ടറോട് എം.എൽ.എ ആവശ്യപ്പെട്ടു.





