വിളക്ക് കൊളുത്തുന്നതിനിടെ പൊള്ളലേറ്റ ബാലിക മരിച്ചു

​മഞ്ചേരി: ​വിളക്ക് തെളിക്കുന്നതിനിടെ ഉടുപ്പിൽ തീപടർന്ന് പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന
തൃക്കലങ്ങോട് ആമയൂർ കോലോർക്കുന്ന് വീട്ടിൽ അവനി (7) മരിച്ചു.
ആമയൂർ എൽ പി സ്കൂൾ രണ്ടാംക്ലാസ് വിദ്യാർഥിനിയാണ്. രണ്ടുമാസം മുമ്പാണ് ഗുരുതരമായി പൊള്ളലേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ആശുപത്രിവിട്ട് വീട്ടിലെത്തിയെങ്കിലും ന്യൂമോണിയ ബാധയെത്തുടർന്ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛൻ: സുനീഷ്. അമ്മ: ജിൻഷി. സഹോദരൻ: അമയ് മഹാദേവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button