പ്രിയ കൂട്ടുകാരൻ ബാക്കിവച്ചുപോയ സ്വപ്നം യാഥാർത്ഥ്യമായി; കൊച്ചിൻ ഹനീഫയുടെ പുതിയ വീട്ടിലെത്തി പ്രിയ സുഹൃത്ത് മമ്മൂട്ടിയും ഭാര്യയും

മലയാള സിനിമയ്ക്ക് ഒരിക്കലും പകരംവയ്ക്കാനാകാത്ത നടനായിരുന്നു കൊച്ചിൻ ഹനീഫ. സ്വന്തം വീടെന്ന ഏറെക്കാലത്തെ സ്വപ്നം ബാക്കിവെച്ചാണ് അദ്ദേഹം വിടപറഞ്ഞത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആ സ്വപ്നം ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്. ജൂലൈ 26ന് 16 വർഷത്തെ വാടകവീട്ടിലെ ജീവിതം അവസാനിപ്പിച്ച് കൊച്ചിൻ ഹനീഫയുടെ കുടുംബം സ്വന്തം വീട്ടിലേക്ക് താമസം മാറി.

പ്രിയ സുഹൃത്തിന്റെ സ്വപ്നം യാഥാർഥ്യമായതറിഞ്ഞ് വീട് കാണാനായി മമ്മൂട്ടിയും എത്തി. ഭാര്യ സുൽഫത്തും നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

വീട്ടിലെത്തിയ മമ്മൂട്ടി ഹനീഫയുടെ ഇരട്ടക്കുട്ടികളെ ചേർത്തുപിടിച്ചു. വീടിന്റെ ഓരോ ഭാഗവും ചുറ്റിനടന്ന് കണ്ടും കുടുംബാംഗങ്ങളോട് കുശലം പറഞ്ഞും കുറച്ചുസമയം അവർക്കൊപ്പം ചെലവഴിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.
ജീവിച്ചിരുന്ന കാലത്ത് ഹനീഫയ്ക്ക് സ്വന്തമാക്കാൻ കഴിയാതെ പോയ ആ സ്വപ്നവീട്ടിലേക്ക്, പ്രിയ സുഹൃത്ത് മമ്മൂട്ടി എത്തിയത് അദ്ദേഹത്തിന്റെ കുടുംബത്തിനും ഏറെ വൈകാരികമായ നിമിഷമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button