ബോളിവുഡ് സംവിധായകന് സഞ്ജയ് ഗുപ്ത അന്തരിച്ചു
മുംബൈ: ബോളിവുഡ് സംവിധായകന് സഞ്ജയ് ഗുപ്ത (57) അന്തരിച്ചു. കുളിമുറിയില്‍ വീണ് തലയ്ക്ക് പരിക്കേറ്റതാണ് മരണ കാരണം. ഇന്നലെ രാത്രിയോടെ മുംബൈയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വെർസോവ പൊലീസ് എഡിആർ രജിസ്റ്റർ ചെയ്തു. ആക്ഷന്‍ ഡ്രാമകള്‍ക്കും ഗ്യാങ്സ്റ്റര്‍ സിനിമകള്‍ക്കും പേരുകേട്ട സംവിധായകനാണ് സഞ്ജയ് ഗുപ്ത. 1994ല്‍ സഞ്ജയ് ദത്ത്, ആദിത്യ പഞ്ചോലി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ‘ആതിഷ്: ഫീല്‍ ദി ഫയര്‍’ എന്ന ചിത്രത്തിലൂടെയാണ് ഗുപ്ത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് കാന്റെ, മുസാഫിര്‍, സിന്ദ, ഷൂട്ട് ഔട്ട് അറ്റ് ലോഖണ്ഡ്വാല, കാബില്‍, ജസ്ബ, മുംബൈ സാഗ തുടങ്ങിയ ജനപ്രിയ സിനിമകള്‍ സംവിധാനം ചെയ്തു. സഞ്ജയ് ദത്തുമായി ചേര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. ഗുപ്തയുടെ വേര്‍പാട് ആരാധകരെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.





