കണ്ണൂരില്‍മൂന്നാം ക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു

കണ്ണൂര്‍ |  തളിപ്പറമ്പ് പട്ടുവത്ത് പള്ളി കുളത്തില്‍ വീണ് ഒന്‍പതു വയസുകാരന്‍ മരിച്ചു. ചൊവ്വാഴ്ച്ച രാത്രി ഏഴുമണിക്കായിരുന്നു അപകടം. കല്ലടത്ത് പട്ടുവം വളപ്പില്‍ അഷ്‌റഫ് – റാഹിമ ദമ്പതികളുടെ മകന്‍ അമാനാണ് മരിച്ചത്.
കുളി കഴിഞ്ഞ് കാല്‍ കഴുകുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കുളത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്്. പട്ടുവം കടവ് ഗവ. എല്‍പി സ്‌കുളിലെ മൂന്നാം ക്ളാസ് വിദ്യാഥിയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: റിഷാല്‍ , സിനാന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button