നിലമ്പൂർ വണ്ടൂരിൽ ഉച്ചഭക്ഷണത്തിന് കറിയുണ്ടാക്കിയില്ലെന്ന തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
നിലമ്പൂർ : വണ്ടൂർ കാപ്പിൽ പാറശ്ശേരി സ്വദേശിനി കുന്നുമ്മൽ ഫസീല ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുന്നുമ്മൽ റഷീദിനെ വണ്ടൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയ്ക്ക് വീട്ടിലെത്തിയ റഷീദ് ഉച്ചഭക്ഷണത്തിന് കറിയില്ലെന്ന് പറഞ്ഞ് ഫസീലയുമായി തർക്കത്തിലേർപ്പെടുകയായിരുന്നു . വാക്കുതർക്കം രൂക്ഷമായതോടെ റഷീദ് കത്തിയെടുത്ത് ഫസീലയുടെ നെഞ്ചിന് താഴെയായി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫസീലയെ ഉടൻ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുവെച്ചുതന്നെ ഫസീല മരണപ്പെട്ടിരുന്നു . റഷീദ് സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കാറുള്ളയാളാണെന്ന് നാട്ടുകാർ പറയുന്നു. കൊലപാതകം നടത്തുമ്പോഴും ഇയാൾ കടുത്ത മദ്യലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക വിവരം. വണ്ടൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്





