ആരോഗ്യ മേഖലക്കായി 2074 കോടി; സമാന സ്വഭാവമുള്ള ക്ഷേമനിധി ബോർഡുകൾ ലയിപ്പിക്കും
തിരുവനന്തപുരം: ചെലവ് ചുരുക്കൽ ഭാഗമായി സമാന സ്വഭാവമുള്ള ക്ഷേമനിധി ബോർഡുകൾ ലയിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. . പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കായി പുതിയ ഭവന പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി വി.ഡി സതീശൻ ബജറ്റ് അവതരണം തുടങ്ങിയത്. സാമ്പത്തിക സൂചിക കുറച്ച് നാളായി സ്തംഭനാവസ്ഥയിലാണ്. കടുത്ത സാമ്പത്തിക വെല്ലുവിളികളാണ് കേരളം നേരിടുന്നത്. 5.05 ലക്ഷം കോടിയുടെ കടബാധ്യതയാണ് സംസ്ഥാനത്തിനുള്ളത്. പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ കുറവുണ്ടെന്നും പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.





