തിരുവനന്തപുരത്ത് ഒരു വയസുള്ള പെണ്‍കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു
തിരുവനന്തപുരം: തിരുവനന്തപുരം തിരുമല പൊറ്റയില്‍ ഒരു വയസുള്ള പെണ്‍കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. അമ്മയാണ് കുഞ്ഞിന്റെ കഴുത്തറുത്തതെന്നാണ് പൊലീസ് പറയുന്നത്. വിളവൂർകൽ സ്വദേശികളായ ക്രിസ്റ്റി-അഭിജിത്ത് ദമ്പതികളുടെ മകള്‍ അന്നയാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ ക്രിസ്റ്റിയെ പൊലീസ് ചോദ്യം ചെയ്തു. നിലവിൽ ക്രിസ്റ്റി പൊലീസ് കസ്റ്റഡിയിലാണ്.മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പൊലീസ് എത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു.





