കുന്ദമംഗലത്ത് ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തി; ഹോട്ടലിനെതിരെ നടപടി

കുന്ദമംഗലം: കുന്ദമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിന് എതിരെ നടപടി. മുറിയനാലിലെ പാരഡൈസ് ഹോട്ടലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചത്. വെള്ളിയാഴ്ച രാത്രി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കാണ് ബിരിയാണിയിൽ നിന്ന് വണ്ടിനെ ലഭിച്ചത്. തുടർന്ന് വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവിഭവങ്ങളും ഹോട്ടലിൽ നിന്നും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹോട്ടൽ അടപ്പിച്ചത്. ഭക്ഷണത്തിൻറെ ഗുണനിലവാരവും ഹോട്ടലിലെ ശുചിത്വവും സംബന്ധിച്ച് അധികൃതർ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button