പനിയിൽ പകച്ച് കേരളം; ഒറ്റദിവസം ചികിത്സ തേടിയത് 10,387 പേർ

തിരുവനന്തപുരം: മഴക്കാലമകന്നിട്ടും സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന. വെള്ളിയാഴ്ച ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഒറ്റദിവസം സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയത് 10,387 പേരാണ്.

ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്ത് – 1962 പേർ. മറ്റ് ജില്ലകളിലെ കണക്ക്: കാസർകോട് – 1201, തൃശൂർ – 944, കോഴിക്കോട് – 942, പാലക്കാട് – 878, തിരുവനന്തപുരം – 735, എറണാകുളം – 712, വയനാട് – 686, കണ്ണൂർ – 578, ആലപ്പുഴ – 430, കോട്ടയം – 356, കൊല്ലം – 353, പത്തനംതിട്ട – 348, ഇടുക്കി – 262.

സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം 48 പേർക്ക് ഡെങ്കിപ്പനിയും 84 പേർക്ക് ഇൻഫ്ലുവൻസയും സ്ഥിരീകരിച്ചു. എലിപ്പനി ബാധിതരുടെ എണ്ണത്തിലും വർധനയുണ്ട് – വ്യാഴം, വെള്ളി ദിവസങ്ങളിൽ 20 പേർ വീതം.

സെപ്റ്റംബർ മാസത്തിൽ മാത്രം 1,30,291 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. 677 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button