ഗവിയിലേക്കു പോയ കെ എസ് ആര്‍ ടി സി ബസിന് നേരെ തേനീച്ച ആക്രമണം; 17 പേര്‍ക്ക് കുത്തേറ്റു
പത്തനംതിട്ട | ഗവിയിലേക്കു പോയ കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ തേനീച്ച ആക്രമണം. സംഭവത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റു. പത്തനംതിട്ടയില്‍ നിന്ന് രാവിലെ 5.30ന് യാത്ര തിരിച്ച ബസ് ഗവി കഴിഞ്ഞ് കോഴിക്കാനം ഭാഗത്ത് എത്തിയപ്പോഴാണ് തേനീച്ച ആക്രമണമുണ്ടായത്.
ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഉള്‍പ്പെടെ 17 പേര്‍ക്കാണ് കുത്തേറ്റത്. 55 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റ ഏഴ് പേരെ വണ്ടിപ്പെരിയാര്‍ ആശുപത്രിയിലും പത്ത് പേരെ പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്





