എണ്ണവില 103 ഡോളറിലേക്ക്: യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായതോടെ ബ്രെന്റ് ക്രൂഡ് വില വീണ്ടും ഉയർന്നു

ന്യൂഡൽഹി: ബ്രെന്‍റ് ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്ന് ബാരലിന് 103 ഡോളറിനടുത്തെത്തി. യുഎസ്-ഇറാൻ സംഘർഷം ശക്തമായതും മിഡിൽ ഈസ്റ്റിലെ ഊർജ വിതരണത്തിലുണ്ടാകുന്ന തടസങ്ങളെക്കുറിച്ചുള്ള ആശങ്കകളുമാണ് എണ്ണ വിപണിയെ വീണ്ടും അനിശ്ചിതത്വത്തിലാക്കിയത്. മുൻ ദിവസത്തെ വ്യാപാരത്തിൽ 4 ശതമാനത്തിലധികം കുതിച്ചുയർന്നതിന് ശേഷം, ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ബ്രെന്‍റ് ക്രൂഡ് വില 0.44% വർധിച്ച് ബാരലിന് 102.76 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.മിഡിൽ ഈസ്റ്റിലേക്ക് മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ സട്രൈക്ക് ഗ്രൂപ്പിനെയും മറൈൻ കോർപ്സ് കപ്പലുകളെയും 10,000 വരെയുള്ള അധിക സൈനികരെയും യു.എസ് അയക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് എണ്ണവില വർധിച്ചത്. നവംബർ അവസാനത്തോടെ ഈ സൈനിക വ്യൂഹം മേഖലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്‍റ് ക്രൂഡ് ഒക്ടോബർ 1ന് 4.4% വർധിച്ച് ബാരലിന് 102.31 ഡോളറിലെത്തിയിരുന്നു. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ഫ്യൂച്ചറുകൾ 2.7% ഉയർന്ന് 92.87 ഡോളറിലുമെത്തി. യു.എസ് അധിക സൈനിക വിന്യാസം നടത്തുന്നത് ഇറാനുമായുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ഭീതി വർധിപ്പിച്ചിട്ടുണ്ട്. ഇത് മിഡിൽ ഈസ്റ്റിൽ നിന്നുള്ള ക്രൂഡ് ഓയിൽ, ഇന്ധന വിതരണത്തിന് ഭീഷണിയായേക്കും. മിഡിൽ ഈസ്റ്റിൽ മാത്രം ഒതുങ്ങുന്നതല്ല നിലവിലെ തടസങ്ങൾ. റഷ്യൻ റിഫൈനറികൾക്ക് നേരെ യുക്രൈൻ നടത്തുന്ന ആക്രമണങ്ങൾ ഡീസൽ കയറ്റുമതി നിയന്ത്രിക്കാൻ റഷ്യയെ നിർബന്ധിതരാക്കിയിട്ടുണ്ട്. കൂടാതെ ഇറാനും ഹൂതി സഖ്യകക്ഷികളും നടത്തുന്ന ആക്രമണങ്ങൾ മേഖലയിലെ റിഫൈനറികൾക്കും ഇന്ധന അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.യു.എസിലെ ഡീസൽ വില കഴിഞ്ഞ മാസം എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു. വ്യാഴാഴ്ചയും ഗാലന് ശരാശരി 6.40 ഡോളർ എന്ന ഉയർന്ന നിരക്കിൽ തന്നെയാണ് വ്യാപാരം നടന്നത്. രാജ്യത്ത് നിന്നുള്ള ഡീസൽ കയറ്റുമതി നിരോധിക്കുന്നത് പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നെങ്കിലും, ഈ നിർദ്ദേശത്തിൽ നിന്ന് ട്രംപ് പിന്നീട് പിന്നോട്ട് പോയതായാണ് സൂചന.ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമായി തുടരുകയും ഹുർമുസ് കടലിടുക്ക് പോലുള്ള പ്രധാന വിതരണ പാതകൾ പുതിയ ഭീഷണികൾ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ, യു.എസ്-ഇറാൻ സംഘർഷത്തിലെ മാറ്റങ്ങളും ആഗോള ക്രൂഡ് ഓയിൽ ഇന്ധന വിതരണത്തിൽ അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വിപണി വ്യാപാരികൾ ഉറ്റുനോക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot