ഐസിസി ഏകദിന ലോകകപ്പ് 2027; ഇന്ത്യയും പാകിസ്താനും ഓസീസും ഒരേ ഗ്രൂപ്പിൽ
കേപ്ടൗൺ: 2027 ഐസിസി ഏകദിന ലോകകപ്പിനുള്ള മത്സരക്രമം പ്രഖ്യാപിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. നിലവിലെ ചാമ്പ്യൻമാരായ ആസ്‌ട്രേലിയയും ഫൈനലിസ്റ്റായ ഇന്ത്യയും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. പാകിസ്താനും അഫ്ഗാനിസ്താനും സഹ ആതിഥേയരായ സിംബാബ്‌വെയും ഉൾപ്പെട്ട ഗ്രൂപ്പ് എയിൽ ആദ്യഘട്ട ക്വാളിഫയറിൽ വിജയിയായെത്തുന്ന ഒരു ടീം കൂടി ഉൾപ്പെടും. സഹ ആതിഥേയരായ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവർ ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് ബി. രണ്ടാം ക്വാളിഫയറിലൂടെ വിജയിച്ചെത്തുന്ന ഒരു ടീം കൂടി ഇതിൽപ്പെടും. രണ്ട് ഗ്രൂപ്പിലുമായി ഏറ്റവും മികച്ച ഏഴ് ടീമുകൽ ‘സൂപ്പർ സെവൻ’ ഘട്ടത്തിലേക്ക് യോഗ്യതനേടും. ഇതിൽ നിന്നാണ് ഫൈനൽ ഫോറിലേക്കുള്ള ടീമുകൾ എത്തുക. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന് 2027 ഒക്ടോബർ രണ്ടിന് തുടക്കമാകു
ഒക്ടോബർ 10ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്‌ബെർഗിലാണ് ഇന്ത്യ-പാകിസ്താൻ ആവേശപ്പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം സൂപ്പർ സെവനിലും സെമിയിലോ ഫൈനലിലോ ഇരുടീമുകളും നേർക്കുനേർ ഏറ്റുമുട്ടാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഒക്ടോബർ ഏഴിന് ഇന്ത്യ-ഓസീസ് മത്സരത്തോടെയാണ് തുടക്കമാകുക. നവംബർ 21ന് ജോഹന്നസ്‌ബെർഗിലാണ് ഫൈനൽ. ആകെ 14 ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്.
നിലവിൽ 10 പേർ യോഗ്യതനേടി. മറ്റുനാല് ടീമുകൾ യോഗ്യതകളിച്ചാകും എത്തുക. മുൻ ചാമ്പ്യൻമാരായ വെസ്റ്റിൻഡീസാണ് ഇതുവരെ യോഗ്യതനേടാത്ത പ്രധാന ടീം. നെതർലൻഡ്‌സ്, സ്‌കോട്ട്‌ലൻഡ്, യുഎസ്എ, അയർലൻഡ് ഉൾപ്പെടെയുള്ള ടീമുകൾക്കെതിരെ യോഗ്യതയിൽ മുന്നേറിയാൽ മാത്രമാകും കളിക്കാനാകുക





