ഡയറ്റ് ഇനി ബോറടിപ്പിക്കില്ല! രാവിലെയോ വൈകിട്ടോ ഇത് കഴിക്കൂ
ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ ആരോഗ്യസംരക്ഷണം എന്നത് പലർക്കും വലിയൊരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. വ്യായാമക്കുറവും കൃത്യമല്ലാത്ത ഭക്ഷണരീതികളും കാരണം ശരീരഭാരം വർദ്ധിക്കുന്നതും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും ഇന്ന് ഭൂരിഭാഗം ആളുകളെയും അലട്ടുന്നുണ്ട്. തടി കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും ആഗ്രഹിക്കുന്നവർ പലപ്പോഴും കഠിനമായ ഡയറ്റുകളും പട്ടിണി കിടക്കലുമൊക്കെയാണ് വഴി എന്ന് തെറ്റായി ധരിക്കാറുണ്ട്.
എന്നാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കൃത്യമായ അളവിൽ നൽകിക്കൊണ്ട് തന്നെ വിശപ്പ് ശമിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുകയാണ് യഥാർത്ഥത്തിൽ വേണ്ടത്. ഇതിനായി നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഏറ്റവും മികച്ച വിഭവങ്ങളാണ് സാലഡുകൾ.
ആരോഗ്യത്തിന് ഏറെ ഗുണകരമായ ഈ സാലഡ് വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ആർക്കും എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.
ചേരുവകൾ
സവാള- 2
ബീറ്ററൂട്ട്- 1/2
പച്ചമുളക്- 2
ഉപ്പ്- ആവശ്യത്തിന്
വിനാഗിരി- 1 ടേബിൾസ്പൂൺ
മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
രണ്ട് സവാള കട്ടി കുറച്ച് ചെറുതായി അരിഞ്ഞെടുക്കാം.
ഇടത്തരം വലിപ്പമുള്ള ഒരു ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞതും, രണ്ട് പച്ചമുളക്
അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർക്കാം.
ഒരു ടേബിൾസ്പൂൺ വിനാഗിരി കൂടി ഒഴിച്ചിളക്കി യോജിപ്പിക്കാം.
വിളമ്പുന്നതിന് മുമ്പായി കുറച്ച് മല്ലിയില കൂടി ചേർക്കാം.
ചൂട് ചപ്പാത്തിക്കൊപ്പം കഴിച്ചു നോക്കൂ.





