അടുക്കളയിലെ ഈ 5 സാധനങ്ങൾ ക്യാൻസർ പ്രതിരോധിക്കുമെന്ന് നിങ്ങൾക്കറിയാമോ?

മാരകമായ കാൻസർ രോഗസാധ്യത കുറയ്ക്കുന്നതിനായി ആളുകൾ സാധാരണയായി ചെലവേറിയ ചികിത്സകളും ആധുനിക ജീവിതശൈലി രീതികളും തേടാറുണ്ട്. എന്നാൽ അതിനുള്ള ഏറ്റവും ശക്തമായ പ്രതിരോധ ഘടകങ്ങൾ നമ്മുടെ നിത്യജീവിതത്തിലെ സാധാരണ അടുക്കളകളിൽ തന്നെ ലഭ്യമാണെന്ന് വെളിപ്പെടുത്തുകയാണ് പ്രമുഖ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ സുദീപ്തോ ദേ. നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ചില സാധാരണ പദാർത്ഥങ്ങൾക്ക് കാൻസർ തടയാനുള്ള (Cancer Prevention) ശേഷിയുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
മഞ്ഞൾ, തക്കാളി, തുളസി, നെല്ലിക്ക, ചീര എന്നിവയിൽ അടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങൾ ആരോഗ്യത്തെ സംരക്ഷിക്കുകയും പലതരത്തിലുള്ള കാൻസർ സാധ്യതകളെ ഗണ്യമായി കുറയ്ക്കുകയും ചെയ്യും. നമ്മുടെ അടുക്കള പാചകത്തിന് മാത്രമല്ല, കാൻസർ പ്രതിരോധത്തിനുള്ള ഒരു ഫാർമസി കൂടിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
നമ്മുടെ അടുക്കളകളിൽ സാധാരണയായി ഉപയോഗിക്കുന്നതും കാൻസർ പ്രതിരോധത്തിന് സഹായിക്കുന്നതുമായ അഞ്ച് ഭക്ഷണപദാർത്ഥങ്ങൾ താഴെ പറയുന്നവയാണ്.
മഞ്ഞൾ (Turmeric)
ഇന്ത്യൻ പാചകത്തിലെ അവിഭാജ്യ ഘടകമായ മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ (Curcumin) എന്ന സജീവ ഘടകം അതിന്റെ ആൻറി ഇൻഫ്ലമേറ്ററി (Anti inflammatory), ആൻറിഓക്സിഡൻറ് (Antioxidant) ഗുണങ്ങളാൽ ഏറെ പ്രശസ്തമാണ്. കാൻസർ തടയുന്നതിനും നിയന്ത്രിക്കുന്നതിനും കുർക്കുമിൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. കാൻസർ സാധ്യതയുള്ള വ്യക്തികളിൽ പ്രതിരോധം തീർക്കാൻ കുർക്കുമിൻ ശുപാർശ ചെയ്യാറുണ്ട്. കറികളിലും സൂപ്പുകളിലും പാനീയങ്ങളിലും പതിവായി മഞ്ഞൾ ഉൾപ്പെടുത്തുന്നത് പ്രകൃതിദത്തമായ ഗുണങ്ങൾ നൽകും. കൂടാതെ, ട്യൂമർ വളർച്ചയ്ക്ക് കാരണമാകുന്ന കോശങ്ങളെ നിയന്ത്രിക്കുന്നതിൽ മഞ്ഞളിനുള്ള പങ്കിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ട്.

രാത്രി ഉറങ്ങുന്നതിന് മുൻപ് മഞ്ഞൾ പാൽ കുടിക്കുന്നത് മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കാനും നാഡീവ്യവസ്ഥയെ ശാന്തമാക്കാനും സഹായിക്കും. ഇത് ഉറക്കമില്ലായ്മ പരിഹരിച്ച് നല്ല ഉറക്കം നൽകാനും, രാവിലെ മലവിസർജ്ജനം സുഗമമാക്കി മലബന്ധം തടയാനും സഹായിക്കും. ശരീരത്തിലെ മുറിവുകൾ വേഗത്തിൽ ഉണങ്ങാനും വീക്കവും വേദനയും കുറയ്ക്കാനും ഇത് ഫലപ്രദമാണ്. ചർമ്മത്തിലെ കറുത്ത പാടുകളും മുഖക്കുരുവും മാറ്റാനും മെലാനിൻ ഉത്പാദനം നിയന്ത്രിക്കാനും മഞ്ഞൾ പാൽ സഹായിക്കും.
തക്കാളി
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ (Lycopene) എന്ന ശക്തമായ ആൻറിഓക്സിഡൻറ് പ്രോസ്റ്റേറ്റ് കാൻസർ, വയറിലെ കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. കോശങ്ങളുടെ നാശത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ ലൈക്കോപീൻ സഹായിക്കും.

തക്കാളി പാകം ചെയ്ത് കഴിക്കുമ്പോൾ ലൈക്കോപീന്റെ സാന്നിധ്യം ശരീരത്തിന് കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സാധിക്കും. പച്ചയ്ക്കോ, വറുത്തോ അല്ലെങ്കിൽ കറികളിലോ ചേർത്ത് തക്കാളി നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
തുളസി (Indian Basil)
ആയുർവേദത്തിലും ആധുനിക ശാസ്ത്രത്തിലും ഒരുപോലെ പ്രാധാന്യമുള്ള തുളസിയിൽ അടങ്ങിയിരിക്കുന്ന യൂജിനോൾ (Eugenol) എന്ന ഘടകം സ്തനാർബുദത്തിനെതിരെ പ്രതിരോധം തീർക്കാൻ സഹായിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വീക്കം കുറയ്ക്കാനും തുളസി ഉത്തമമാണ്.

ഇത് ചായയായോ സൂപ്പുകളിലോ അല്ലെങ്കിൽ പച്ചയ്ക്കോ കഴിക്കാവുന്നതാണ്. മാനസിക സമ്മർദ്ദം കുറയ്ക്കാനും ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്താനും ദഹനം എളുപ്പമാക്കാനും തുളസി സഹായിക്കും.
നെല്ലിക്ക (Indian Gooseberry)
വിറ്റാമിൻ സി, ഫൈറ്റോഫിനോളുകൾ എന്നിവയാൽ സമ്പന്നമായ നെല്ലിക്ക ശക്തമായ ആൻറിഓക്സിഡൻറ് ഗുണങ്ങൾ പ്രകടിപ്പിക്കുന്നു. ശ്വാസകോശത്തിലെയും സ്തനങ്ങളിലെയും കാൻസർ സാധ്യത കുറയ്ക്കാൻ നെല്ലിക്ക സഹായിക്കുമെന്ന് ഡോ സുദീപ്തോ ദേ വ്യക്തമാക്കുന്നു.

ഇതിലെ വിറ്റാമിൻ സി ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നെല്ലിക്ക ജ്യൂസ് രൂപത്തിലോ പച്ചയ്ക്കോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കും.
ചീരയും ഇലക്കറികളും
ചീര പോലുള്ള ഇലക്കറികളിൽ ഫോളേറ്റുകൾ (Folates), നാരുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ വൻകുടലിലെയും ആമാശയത്തിലെയും കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കും. ഡി എൻ എ (DNA) നിർമ്മാണത്തിനും കേടുപാടുകൾ തീർക്കുന്നതിനും ഫോളേറ്റ് അത്യാവശ്യമാണ്.

ഭക്ഷണത്തിൽ ഉയർന്ന അളവിൽ ഫോളേറ്റ് ഉൾപ്പെടുത്തുന്നത് കൊളോറെക്റ്റൽ കാൻസർ സാധ്യത 9 ശതമാനം വരെ കുറയ്ക്കുമെന്ന് വേൾഡ് കാൻസർ റിസർച്ച് ഫണ്ട് ധനസഹായം നൽകിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഇതിലെ നാരുകൾ ദഹന ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
വിപണിയിലെ ചെലവേറിയ വിദേശ ഭക്ഷണങ്ങൾക്ക് പിന്നാലെ പോകാതെ, നമ്മുടെ അടുക്കളയിലുള്ള ഇത്തരം സാധാരണ ഭക്ഷണപദാർത്ഥങ്ങൾ കൃത്യമായി ഭക്ഷണപ്പാത്രത്തിൽ ഉൾപ്പെടുത്തിയാൽ കാൻസർ പോലുള്ള മാരക രോഗങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

slot gacor terbaru

DEWISLOT77

TAXI4D