യാത്രക്കാരുടെ ശ്രദ്ധയ്ക്ക് – പാറശ്ശാലയിൽ ട്രെയിൻ പാളം തെറ്റി ; റദ്ദാക്കിയതും, വഴിതിരിച്ചുവിട്ടതും, സമയം മാറ്റിവെച്ചതുമായ ട്രെയിനുകളുടെ വിവരങ്ങൾ

പൂർണ്ണമായി റദ്ദാക്കിയ ട്രെയിനുകൾ (ഒക്ടോബർ 22):
ട്രെയിൻ നമ്പർ (56306) തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ (രാവിലെ 06.30-ന് പുറപ്പെടേണ്ടത്)

ട്രെയിൻ നമ്പർ (56309) നാഗർകോവിൽ ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ (വൈകുന്നേരം 18.20-ന് പുറപ്പെടേണ്ടത്)
ട്രെയിൻ നമ്പർ (56102) നാഗർകോവിൽ ജംഗ്ഷൻ – കൊല്ലം ജംഗ്ഷൻ പാസഞ്ചർ (രാവിലെ 06.25-ന് പുറപ്പെടേണ്ടത്)
ട്രെയിൻ നമ്പർ (56101) കൊല്ലം ജംഗ്ഷൻ – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ (ഉച്ചയ്ക്ക് ശേഷം 15.35-ന് പുറപ്പെടേണ്ടത്)
ട്രെയിൻ നമ്പർ (56305) നാഗർകോവിൽ ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ (രാവിലെ 07.55-ന് പുറപ്പെടേണ്ടത്)
ട്രെയിൻ നമ്പർ (56310) തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ (ഉച്ചയ്ക്ക് 13.25-ന് പുറപ്പെടേണ്ടത്)

ഭാഗികമായി റദ്ദാക്കിയവ (Short Termination):
ട്രെയിൻ നമ്പർ (22619) ബിലാസ്പൂർ – തിരുനൽവേലി എക്സ്പ്രസ് (ഒക്ടോബർ 20-ന് യാത്ര ആരംഭിച്ചത്) നെയ്യാറ്റിൻകരയിൽ യാത്ര അവസാനിപ്പിക്കും. നെയ്യാറ്റിൻകരയ്ക്കും തിരുനൽവേലിക്കും ഇടയിൽ ഈ സർവീസ് ഭാഗികമായി റദ്ദാക്കി. യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിനായി റെയിൽവേ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
സമയം മാറ്റിവെച്ച ട്രെയിൻ (Rescheduling):
ട്രെയിൻ നമ്പർ (16650) കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് ഇന്ന് (22.10.2026) രാവിലെ 03.45-ന് പുറപ്പെടേണ്ടതിന് പകരം 3 മണിക്കൂർ 15 മിനിറ്റ് വൈകി രാവിലെ 07.00 മണിക്കാവും കന്യാകുമാരിയിൽ നിന്ന് പുറപ്പെടുക.

യാത്രക്കാർക്കായി ഹെൽപ്പ് ലൈൻ നമ്പറുകൾ:
ട്രെയിൻ സർവീസുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ അറിയുന്നതിനായി താഴെ പറയുന്ന താൽക്കാലിക ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം:
9188241681
9188523905

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button