മുതിർന്ന സിപിഐ എം നേതാവ് എം കുഞ്ഞമ്പു അന്തരിച്ചു
കണ്ണൂർ: സിപിഐ എമ്മിന്റെയും കർഷകത്തൊഴിലാളി യൂണിയന്റെയും മുതിർന്ന നേതാവ് കണ്ണപുരത്തെ എം കുഞ്ഞമ്പു (87) അന്തരിച്ചു.

കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ എം അവിഭക്ത കണ്ണപുരം ലോക്കൽ കമ്മിറ്റിയംഗം, ചെത്തുതൊഴിലാളി യൂണിയൻ ഡിവിഷൻ സെക്രട്ടറി, കണ്ണപുരം സഹകരണ ബാങ്ക് ഡയറക്ടർ, മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്, ഖാദി വർക്കേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്, കയർ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ്, ഖാദിത്തൊഴിലാളി ക്ഷേമനിധി ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
നെയ്ത്ത് തൊഴിലാളി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
നിലവിൽ സിപിഐ എം ടൗൺ തെക്ക് ബ്രാഞ്ച് അംഗവും കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് അംഗവും സിഐടിയു പാപ്പിനിശേരി ഏരിയാ കമ്മിറ്റി അംഗവുമാണ്.
ഭാര്യ: എ മാധവി (ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ല മുൻ പ്രസിഡന്റ്).
മക്കൾ:
ലതിക മൊട്ടമ്മൽ (കെഎസ്എഫ്ഇ),
സണ്ണിരാജ് (അടുത്തില).
മരുമക്കൾ:
രാമദാസൻ (മൊട്ടമ്മൽ),
സിന്ധു അടുത്തില (അധ്യാപിക, കെ കണ്ണപുരം ദാറുൽ ഈമാൻ എൽപി സ്കൂൾ).




