പയ്യോളിയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഡാഷ്ബോർഡ് തകർത്ത് 16000 രൂപ മോഷ്ടിച്ചു

പയ്യോളി : പയ്യോളി ടൗണിൽ ഐപിസി റോഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നാണ് ഡ്രൈവറുടെ 16000 രൂപ മോഷ്ടാവ് കവർന്നത്. ഇന്നലെ വൈകുന്നേരം 6:30 ക്കും രാത്രി എട്ടരക്കും ഇടയിലാണ് ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയായ സജീവന്റെ പണം ഡാഷ് ബോർഡ് തകർത്തു മോഷ്ടാവ് കവർന്നത്. ഐപിസി റോഡിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ഒരു യോഗത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് ഡാഷ്ബോർഡിൽ നിന്നുള്ള സാധനങ്ങൾ താഴെ വീണു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് പണം നഷ്ടപ്പെട്ടതായി മനസ്സിലാവുന്നത്. പരാതിയെ തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button