തിക്കോടി പുറക്കാട് വീട്ടുപറമ്പില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി
തിക്കോടി: പുറക്കാട് കിടഞ്ഞിക്കുന്നില്‍ വീട്ടുപറമ്പില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി.
കിടഞ്ഞിക്കുനി കേളോത്ത് മീത്തല്‍ മജീദിന്റെ വീട്ടുപറമ്പില്‍ നിന്നാണ് ഏതാണ്ട് മൂന്നുമീറ്ററോളം നീളം വരുന്ന പെരുമ്പാമ്പിനെ പിടികൂടിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
പറമ്പില്‍ കാടുവെട്ടാനെത്തിയ തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് തിക്കോടിയില്‍ നിന്നും ആര്.ആര്.ടി വളണ്ടിയര്‍ എത്തിയാണ് പാമ്പിനെ പിടികൂടി കൊണ്ടുപോയത്.





