ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ കവര്‍ച്ച; പണവും ടിക്കറ്റും ഉള്‍പ്പെടെ കവര്‍ന്ന നിലയില്‍
ചേമഞ്ചേരി: റെയില്‍വേ സ്റ്റേഷനില്‍ കവര്‍ച്ച. ഇന്നലെ രാത്രിയോടെയാണ് സംഭവം. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് ടിക്കറ്റ് കൗണ്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്.
പണവും ട്രെയിന്‍ ടിക്കറ്റ് വിതരണ യന്ത്രവും ടിക്കറ്റും ഉള്‍പ്പെടെയാണ് മോഷ്ടാവ് കവര്‍ന്നത്.ഇന്ന് രാവിലെ 7 മണിയോടെ ടിക്കറ്റ് കൗണ്ടര്‍ തുറക്കാനായി എത്തിയ ആളാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്.
സമീപത്തായി ഒരു കമ്പിപ്പാരയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. രാവിലെ ട്രെയിന്‍ കയറാനായി എത്തിയ നിരവധി പേര്‍ക്ക് ടിക്കറ്റ് നല്കാന് കഴിഞ്ഞിട്ടില്ല. പോലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്.





