കോഴിക്കോട് നഗരത്തിലേക്ക് വരുന്നവര്‍ ശ്രദ്ധിക്കുക; നാളെ ഗതാഗത നിയന്ത്രണം…
കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം. കോണ്‍ഗ്രസ് നടത്തുന്ന മഹാറാലിയോട് അനുബന്ധിച്ചാണ് നാളെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വൈകുന്നേരം മൂന്ന് മണി മുതലാണ് നിയന്ത്രണം.
ഗാന്ധി റോഡ് ജംഗ്ഷന് മുതല്‍ കോര്പ്പറേഷന് ഒാഫീസ് വരെയുളള ബീച്ച് റോഡില്‍ യതൊരുവിധ വാഹന പാര്‍ക്കിംങും അനുവദിക്കുന്നതല്ല.
വിമാനത്താവളത്തിലേയ്ക്കും റെയില്‍വേ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാര്‍ നേരത്തെ പുറപ്പെടേണ്ടതാണ്
.നിയന്ത്രണങ്ങള്‍ ഇങ്ങനെ
വെകുന്നേരം നാല് മണി മുതല്‍ മാനാഞ്ചിറ– സിഎച്ച്ഫ്ലൈ ഓവര്‍ വഴി ബീച്ചിലേക്കും തിരിച്ചുമുളള വാഹനങ്ങള്‍ക്കും ഗതാതഗാത നിയന്ത്രണം ഉണ്ടാവും.
.1. റാലിയിൽ പങ്കെടുക്കുന്നതിനുവേണ്ടി എലത്തൂര്‍ – പാവങ്ങാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കൃസ്ത്യന്‍ കോളേജ് ജംഗ്ഷനു സമീപം ആളെ ഇറക്കി ഗാന്ധി റോഡ് വഴി ബട്ട് റോഡ് ബീച്ച് ഭാഗത്തു പാര്‍ക്ക് ചെയ്യേണ്ടതാണ്.
2. കാരപ്പറമ്പ – കുന്ദമംഗലം – മലാപ്പറമ്പ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ എരഞ്ഞിപ്പാലം ജംഗ്ഷന് – സരോവരം ജംഗ്ഷന് വഴി അശോക പുരം ജംഗ്ഷനില്‍ ആളെ ഇറക്കി ഗാന്ധി റോഡ് വഴി ബട്ട് റോഡ് ബീച്ച് ഭാഗത്തു പാര്‍ക്ക് ചെയ്യേണ്ടതാണ്
.3. മെഡിക്കല്‍ കോളേജ് – തൊണ്ടയാട് – ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ അരയിടത്തു പാലം അണ്ടര്‍ പാസ് വഴി സരോവരം ജംഗ്ഷന് – അശോക പുരം ജംഗ്ഷനില്‍ ആളെ ഇറക്കി ഗാന്ധി റോഡ് വഴി നോർത്ത് ബീച്ച് ഭാഗത്തു പാര്‍ക്ക് ചെയ്യേണ്ടതാണ്
.4. രാമനാട്ടുകര – ഫറോക്ക് – ബേപ്പൂര്‍ – മീഞ്ചന്ത – മാങ്കാവ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പുതിയറ – അരയടത്തുപാലം – അണ്ടര്‍ പാസ് വഴി സരോവരം ജംഗ്ഷന് – അശോക പുരം ജംഗ്ഷനില്‍ ആളെ ഇറക്കി ഗാന്ധി റോഡ് വഴി സൌത്ത് ബീച്ച് / കോതി ബീച്ച് ഭാഗത്തു പാര്‍ക്ക് ചെയ്യേണ്ടതാണ്.ബീച്ച് റോഡിനു ഇരു വശത്തും യാതൊരു വിധ പാർക്കിംഗും അനുവദിക്കുന്നതല്ല..വാഹനങ്ങൾ നിർദിഷ്ട പാർക്കിംഗ് ഏരിയകളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്… മഹാറാലിയുമായി ബന്ധപ്പെട്ട് വൈകിട്ട് 04.00 മണി മുതല്‍ മാനാഞ്ചിറ – സി എച്ച് ഫ്ലൈ ഓവര്‍ വഴി ബീച്ചിലേക്കും തിരിച്ചും വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരിക്കുന്നതാണ്. എയര്‍ പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്, മറ്റ് അത്യാവശ്യ യാത്രകൾ നിയന്ത്രണങ്ങൾക്കനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.





