ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷനില്‍ കവര്‍ച്ച; പണവും ടിക്കറ്റും ഉള്‍പ്പെടെ കവര്‍ന്ന നിലയില്‍

ചേമഞ്ചേരി: റെയില്‍വേ സ്‌റ്റേഷനില്‍ കവര്‍ച്ച. ഇന്നലെ രാത്രിയോടെയാണ് സംഭവം. ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന്‍ ടിക്കറ്റ് കൗണ്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്.

പണവും ട്രെയിന്‍ ടിക്കറ്റ് വിതരണ യന്ത്രവും ടിക്കറ്റും ഉള്‍പ്പെടെയാണ് മോഷ്ടാവ് കവര്‍ന്നത്.ഇന്ന് രാവിലെ 7 മണിയോടെ ടിക്കറ്റ് കൗണ്ടര്‍ തുറക്കാനായി എത്തിയ ആളാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്.

സമീപത്തായി ഒരു കമ്പിപ്പാരയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. രാവിലെ ട്രെയിന്‍ കയറാനായി എത്തിയ നിരവധി പേര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പോലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button