ബിരിയാണി ഇനി കീശ കാലിയാക്കും; 80 കടന്ന് കോല അരി വില, സുഗന്ധവ്യഞ്ജനങ്ങൾക്കും വിലക്കയറ്റം
കോഴിക്കോട്: അരിക്ക് പുറമെ ബിരിയാണി അരിക്കും വില കുത്തനെ വർധിക്കുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുന്നു. കോല ബിരിയാണി അരിക്ക് ഒരുമാസം കൊണ്ട് കൂടിയത് 20 രൂപയ്ക്ക് മേലെയാണ്. ഇതിനുപുറമേ ബിരിയാണിക്ക് ആവശ്യമായ സുഗന്ധവ്യഞ്ജനങ്ങളുടെ വിലയും കുത്തനെ വർധിച്ചതും തിരിച്ചടിയായി.

വടക്കൻ മലബാറിലെ തീൻ മേശയിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ് ബിരിയാണി. എന്നാൽ, ബിരിയാണിയുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. ഹോൾസെയിൽ മാർക്കറ്റിൽ 56 രൂപ ആയിരുന്ന കോലാ ബിരിയാണി അരിക്ക് ഇപ്പോൾ 80 രൂപ കടന്നിരിക്കുകയാണ്. റീട്ടെയിൽ കടയിൽ എത്തുമ്പോൾ വില 100 തൊടും. ഇതിന് സുഗന്ധവ്യഞ്ജനങ്ങളായ ഏലത്തിൻ്റെ വില കിലോയ്ക്ക് 600 രൂപയും, ഗ്രാമ്പുവിനെ 280 രൂപയും, ജാതിക്കക്ക് 100 രൂപയും, ജാതിപത്രിക്ക് 800 രൂപയും, കിസ്മിസിന് 100 രൂപയും വർധിച്ചു.





