ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ വീണ് തിക്കോടി സ്വദേശി മരിച്ചു
പയ്യോളി: ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറുന്നതിനിടെ അബദ്ധത്തിൽ വീണു മരിച്ചു. തിക്കോടി വടക്കേ മന്ദത്ത് സന്തോഷ് (51) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.45 നാണ് അപകടം.
ഇരിങ്ങൽ റെയിൽവേ സ്റ്റേഷന്റെ തെക്ക് ഭാഗത്ത് കണ്ണൂർ – ഷൊർണ്ണൂർ മെമു ട്രെയിൻ കയറുന്നതിനിടെയാണ് അപകടമെന്ന് കരുതുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
ഭാര്യ: ഷൈനി. മക്കൾ: അശ്വിൻ, സാരംഗ്, ആര്യ. സഹോദരങ്ങൾ: മധു, വേണു, നിർമല, പരേതരായ ഓമന, സുശീല.





