വീണ്ടും ഷിഗെല്ല ; മണിയൂർ സ്വദേശിയായ നാലു വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

മണിയൂർ : ആശങ്കയായി സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോർട്ട് ചെയ്തു.  മണിയൂർ സ്വദേശിയായ നാലുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രി വിട്ട കുട്ടി നിലവില്‍ വീട്ടിൽ ചികിൽസയിൽ കഴിയുകയാണ്.

ഷിഗെല്ല രോഗബാധ, അറിയേണ്ടവ:

രോഗം എങ്ങനെ പടരുന്നു?

ഭക്ഷ്യവിഷബാധയിലൂടെ പകരുന്ന ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് ഷിഗെല്ല. ഇത് തലച്ചോറിനെ ബാധിക്കുന്നതാണ് ഷിഗെല്ല എന്‍സെഫലോപതി. രക്തത്തില്‍ ബിപി പെട്ടന്നു കുറയുന്നതിനെ ഷിഗെല്ല ഷോക്ക് എന്നു പറയും. ഇത് രണ്ടുമാണ് അപകടമാകുന്നത്.

പഴകിയതും ചൂടാക്കിയതുമായ ഭക്ഷണങ്ങള്‍, വൃത്തിയില്ലാത്ത വെള്ളം, പെട്ടെന്ന് കേടാകുന്ന മയണൈസ്, ബേക്കറി പലഹാരങ്ങള്‍, സാലഡുകള്‍ എന്നിവയിലൂടെയാണ് ഷിഗല്ല ബാക്ടീരിയ ശരീരത്തിനുള്ളിലെത്തുന്നത്. കുടലിനെയാണിത് പ്രധാനമായും ബാധിക്കുന്നത്. ഏത് പ്രായക്കാരെയും ബാധിക്കാമെങ്കിലും കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നത്.

ഷിഗെല്ല ലക്ഷണങ്ങള്‍

ശക്മായ പനി, വയറുവേദന, വയറിളക്കം, രക്തക്കറയുള്ള മലം എന്നിവയാണ് പ്രധാനപ്പെട്ടത്. ഷിഗെല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാലാണ് രക്തക്കലര്‍പ്പ് ഉണ്ടാകുന്നത്. അസുഖം മൂര്‍ച്ഛിച്ചാല്‍ തലച്ചോറിനെ ബാധിക്കുകയും രക്തസമ്മര്‍ദം താഴുകയും ചെയ്യും. തലച്ചോറിനെ ബാധിച്ചാല്‍ അപസ്മാരവും ബോധക്ഷയവും വരാം. രോഗം ഗുരുതരമായ സാഹചര്യത്തില്‍ കൃത്യമായ ചികിത്സ ലഭിക്കാതെയാവുമ്പോഴാണ് മരണം സംഭവിക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം.

ഷിഗെല്ല പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വൃത്തിയുള്ള ഭക്ഷണം മാത്രം കഴിക്കുക, വെല്‍ക്കം ഡ്രിങ്കിന്റെ ഉപയോഗം ഒഴിവാക്കുക. പകരം ചായ, കാപ്പി, ചൂടുള്ള മറ്റ് പാനീയങ്ങള്‍ എന്നിവ നല്കാം, പാകം ചെയ്ത ഭക്ഷണം ഉടനെ കഴിക്കുക. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളില്‍ ഈച്ചശല്യം ഒഴിവാക്കുകയും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായി മൂടി വയ്ക്കുകയും ചെയ്യുക. ഭക്ഷണം ഫ്രിഡ്ജില്‍ വെച്ചും പുറത്തെടുത്തും പലതവണ ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കുക.

പഴങ്ങളും പച്ചക്കറികയും കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. ആഹാരത്തിന് മുന്‍പും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. കുട്ടികളുടെ മലം ശുചിമുറിയില്‍ മാത്രം കളയുക. ശുചിമുറി മാലിന്യങ്ങള്‍ കുടിവെള്ള സ്രോതസ്സുമായി കലരാതെ ശ്ര്ദ്ധിക്കണം. കിണറുകളിലെ വെള്ളം പരിശോധിച്ച് അണുവിമുക്തമാക്കണം.

ചികിത്സ പ്രധാനം

വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിര്‍ജലീകരണം സംഭവിച്ച് മരണകാരണമായേക്കാം. വയറിളക്ക രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ പാനീയ ചികിത്സ തുടങ്ങണം. ഇതിനായി ഒആര്‍എസ് ലായനി, ഉപ്പിട്ട, കട്ടിയുള്ള കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം എന്നിവ ഇടയ്ക്കിടെ നല്കുകയും യഥാസമയം ചികിത്സ തേടുകയും വേണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot