ആനക്കുളത്ത് ട്രെയിന്‍തട്ടി മരിച്ചത് കീഴരിയൂര്‍ സ്വദേശി
കൊയിലാണ്ടി: ആനക്കുളത്ത് ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. കീഴരിയൂര്‍ സ്വദേശി ഇണച്ചിനാട്ടില് പ്രഭാകരന് ആണ് മരിച്ചത്. അറുപത്തിയൊന്‍പത് വയസായിരുന്നു.
ഭാര്യ: സരോജിനി. മക്കള്‍: പ്രജിത, പ്രജീഷ്. മരുമക്കള്‍: ഗിരീഷ് കാളിയത്ത് മുക്ക്. സഹോദരി: പത്മിനി.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെ നടക്കും.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആനക്കുളം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ പ്രഭാകരന്റെ മൃതദേഹം കണ്ടത്. മംഗളൂര് സെന്‍ട്രല്‍ എക്സ്പ്രസ് ആണ് തട്ടിയത്.





