തെരുവ് നായകളെ ദത്തെടുത്താൽ 1000 രൂപ; വളർത്തു നായകളെ ഉപേക്ഷിച്ചാൽ ആറുമാസം തടവ്, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് വിദഗ്‌ധ സമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ആക്രമണങ്ങൾ തടയുന്നതിനും നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും നിർണായക ശുപാർശകളുമായി സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട്. തെരുവിൽ അലഞ്ഞുതിരിയുന്ന പ്രായം കൂടിയ നായകളെ ദത്തെടുത്ത് സംരക്ഷിക്കുന്ന കുടുംബങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴിയോ ക്ഷേമനിധി വഴിയോ പ്രതിമാസം 500 രൂപ മുതൽ 1,000 രൂപ വരെ ധനസഹായം നൽകണം. വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നവർക്ക് ആറുമാസം തടവുശിക്ഷ നൽകണമെന്നും സമിതി ശുപാർശ ചെയ്‌തു.

കേരള വെറ്ററിനറി സർവകലാശാലയിലെ പ്രൊഫ. ഡോ ഷിബു സൈമൺ അധ്യക്ഷനായ സമിതി തയ്യാറാക്കിയ സമഗ്ര റിപ്പോർട്ട്, രജിസ്ട്രാർ പ്രൊഫ. സാബിൻ ജോർജ്ജ്, സമിതി കൺവീനർ ഡോ. സഞ്ജയ് ഡി. എന്നിവർ ചേർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിക്ക് കൈമാറി. സംസ്ഥാനത്തെ തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി വർധിച്ചെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 2019 ൽ കേരളത്തിൽ മൂന്നുലക്ഷം തെരുവ് നായകളുണ്ടായിരുന്നു. എന്നാൽ, 2024 ആയപ്പോഴേക്കും അത് 4.5 ലക്ഷമായി ഉയർന്നു.

2025 ൽ മാത്രം സംസ്ഥാനത്ത് 3.69 ലക്ഷത്തിലധികം ആളുകൾക്ക് തെരുവ് നായകളുടെ കടിയേറ്റു. 2021 മുതൽ 2025 വരെയുള്ള അഞ്ച് വർഷത്തിനിടെ നായയുടെ കടിയേറ്റ് പേവിഷബാധ മൂലം 122 മനുഷ്യരാണ് മരിച്ചത്. നായകളെ പിടിച്ച് വന്ധ്യംകരിച്ച് വാക്‌സിൻ നൽകി വീണ്ടും അതേ തെരുവിലേക്ക് വിടുന്ന രീതി എണ്ണം കുറയ്ക്കുന്നതിലോ കൂട്ടമായുള്ള അക്രമസ്വഭാവം തടയുന്നതിലോ പൂർണ്ണ പരാജയമാണെന്ന് സമിതി വിലയിരുത്തി. ഒരു ജോടി തെരുവ് നായകൾക്ക് ചുരുങ്ങിയ കാലം കൊണ്ട് 600 ലധികം നായകളായി പെരുകാനുള്ള ജൈവിക ശേഷിയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

500 മുതൽ 1,000 വരെ അലവൻസ്

നിലവിൽ തയ്യാറാക്കിയിട്ടുള്ള ഷെൽട്ടറുകളിൽ തെരുവ് നായകളെ പാർപ്പിക്കുന്നതിന് സർക്കാർ പ്രതിദിനം 60 മുതൽ 70 രൂപ വരെ (പ്രതിമാസം 1,800 മുതൽ 2,100 രൂപ വരെ) ചെലവഴിക്കേണ്ടി വരുന്നുണ്ട്. സർക്കാർ ഷെൽട്ടറുകളിൽ ഭീമമായ തുക ചെലവഴിക്കുന്നതിന് പകരം നായകളെ ദത്തെടുക്കാൻ തയ്യാറാകുന്നവർക്ക് മാസം 500 മുതൽ 1,000 വരെ അലവൻസ് നൽകുന്നത് വഴി സർക്കാർ ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് സമിതിയുടെ അഭിപ്രായം. ദത്തെടുക്കുന്ന ആദ്യത്തെ മൂന്നുമുതൽ ആറുമാസം വരെ നായകൾക്കായി പ്രത്യേക സൗജന്യ ഫുഡ് കിറ്റുകൾ വിതരണം ചെയ്യണം.

ദത്തെടുക്കുന്ന നായകൾക്ക് ആജീവനാന്തം സൗജന്യ പേവിഷബാധ പ്രതിരോധ വാക്‌സിനും സൗജന്യ ലൈസൻസും രജിസ്‌ട്രേഷനും തദ്ദേശ സ്ഥാപനങ്ങൾ വഴി നൽകണം. തോട്ടങ്ങൾ, ഫാക്‌ടറികൾ, ക്യാമ്പസുകൾ എന്നിവിടങ്ങളിൽ കാവൽ നായകളായി നാടൻ തെരുവ് നായകളെ ദത്തെടുക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തണം. നായക്കുട്ടികളെ മാത്രം ദത്തെടുക്കുന്നത് കൊണ്ട് തെരുവിലെ അക്രമങ്ങളും പെറ്റുപെരുകലും അവസാനിക്കില്ലെന്ന് സമിതി വ്യക്തമാക്കുന്നു. തെരുവിൽ അക്രമങ്ങൾ നടത്തുന്നതും വാഹനങ്ങൾക്ക് കുറുകെ ചാടി അപകടങ്ങൾ ഉണ്ടാക്കുന്നതും പെറ്റുപെരുകുന്നതും പ്രായമുള്ള നായകളാണ്.

അതിനാൽ നായക്കുട്ടികളെയും മുതിർന്ന നായകളെയും ഒരുമിച്ച് ദത്തെടുക്കുന്ന ‘ഡ്യുവൽ ട്രാക്ക് അഡോപ്ഷൻ മോഡൽ’ നടപ്പാക്കണം. ദത്തെടുക്കുന്ന നായകളെ വീണ്ടും തെരുവിലേക്ക് ഉപേക്ഷിക്കാതിരിക്കാൻ നിർബന്ധിത മൈക്രോചിപ്പിംഗ്, വന്ധ്യംകരണം, വാസസ്ഥലങ്ങളിലെ കൃത്യമായ പരിശോധന എന്നിവ ഉറപ്പാക്കും.
വളർത്തുനായകളെ തെരുവിലേക്ക് വലിച്ചെറിയുന്ന പ്രവണതയ്‌ക്കെതിരെ അതീവ കർശന ശിക്ഷയാണ് സമിതി നിർദ്ദേശിക്കുന്നത്. വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നത് സെക്ഷൻ 291 പ്രകാരം കോഗ്‌നിസിബിൾ (പൊലീസിന് കേസെടുക്കാവുന്ന) കുറ്റകൃത്യമാക്കണം.

ഇത്തരം ക്രൂരത കാട്ടുന്ന ഉടമകൾക്ക് ആറുമാസം വരെ തടവോ 5,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി നൽകണം. പൊതുസ്ഥലങ്ങളിൽ നായകളെ നടക്കാൻ കൊണ്ടുപോകുമ്പോൾ നിർബന്ധമായും ലീഷ് ധരിപ്പിച്ചിരിക്കണം. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി സംസ്ഥാനവ്യാപകമായി 70 ശതമാനത്തിലധികം നായകൾക്ക് വാക്‌സിൻ നൽകുന്ന വാർഷിക ഡ്രൈവ് സംഘടിപ്പിക്കണം. തെരുവിൽ മാലിന്യം തള്ളുന്നത് തടയുന്നതിനും തെരുവ് നായ വിമുക്ത കേരളം സൃഷ്‌ടിക്കുന്നതിനുമായി സമഗ്രമായ പത്തുവർഷത്തെ പദ്ധതിയാണ് സമിതി റിപ്പോർട്ടിൽ നിർദേശിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot