പച്ചക്കറികളും എണ്ണയും മുതൽ സോസുകൾ വരെ; ഫ്രിഡ്ജിൽ വെക്കാൻ പാടില്ലാത്ത ഭക്ഷണസാധനങ്ങൾ ഏതൊക്കെയെന്ന് അറിയാം
ഭക്ഷണസാധനങ്ങൾ കേടാകാതെ സൂക്ഷിക്കാൻ ഫ്രിഡ്ജിനെ ആശ്രയിക്കുന്നവരാണ് മിക്കവരും. പച്ചക്കറികളും പഴങ്ങളും മുതൽ സോസുകളും എണ്ണയും വരെ ഫ്രിഡ്ജിൽ കയറ്റും. എന്നാൽ എല്ലാ ഭക്ഷണസാധനങ്ങൾക്കും തണുപ്പ് ഗുണകരമല്ല. ചിലത് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് രുചിയെയും ഘടനയെയും ഗുണനിലവാരത്തെയും ബാധിക്കാം. അടുക്കളയിൽ ഫ്രിഡ്ജിന് പുറത്തു സൂക്ഷിക്കുന്നതാണ് ഉചിതമായ ചില ഭക്ഷണസാധനങ്ങൾ പരിചയപ്പെടാം. ഉരുളക്കിഴങ്ങ് ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. തണുത്ത അന്തരീക്ഷത്തിൽ ഉരുളക്കിഴങ്ങിലെ അന്നജം പഞ്ചസാരയായി മാറാനുള്ള സാധ്യതയുണ്ട്. പാചകം ചെയ്യുമ്പോൾ നിറത്തിലും രുചിയിലും മാറ്റമുണ്ടാകാനും ഇത് കാരണമാകാം. വായുസഞ്ചാരമുള്ള, ഇരുണ്ടതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.വാഴപ്പഴംപച്ചയായതോ പൂർണമായി പഴുക്കാത്തതോ ആയ വാഴപ്പഴം ഫ്രിഡ്ജിൽ വെക്കേണ്ടതില്ല. തണുപ്പ് പഴത്തിന്റെ തൊലി കറുക്കാൻ കാരണമാകും. പഴുക്കാൻ മുറിയിലെ സാധാരണ താപനിലയിൽ സൂക്ഷിക്കാം. പഴുത്തുകഴിഞ്ഞാൽ കൂടുതൽ സമയം കേടാകാതെ സൂക്ഷിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ഫ്രിഡ്ജിൽ വെക്കാം.ഉള്ളിഉള്ളിക്ക് ഈർപ്പവും വായുസഞ്ചാരമില്ലായ്മയും ഒരുപോലെ പ്രശ്നമാണ്. ഫ്രിഡ്ജിലെ ഈർപ്പം ഉള്ളി മൃദുവാകാനും പൂപ്പൽ പിടിക്കാനും കാരണമാകാം. അതിനാൽ വായുസഞ്ചാരമുള്ള വരണ്ട സ്ഥലത്ത് സൂക്ഷിക്കുക. ഉരുളക്കിഴങ്ങിനൊപ്പം ചേർത്തുവെക്കുന്നതും ഒഴിവാക്കാം.വെളുത്തുള്ളിവെളുത്തുള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനുപകരം വരണ്ടതും വായുസഞ്ചാരമുള്ളതുമായ സ്ഥലത്ത് വെക്കാം. ഫ്രിഡ്ജിലെ ഈർപ്പം മുളയ്ക്കുന്നതിനും പൂപ്പൽ വരുന്നതിനും കാരണമാകാം. എന്നാൽ അരിഞ്ഞതോ ചതച്ചതോ ആയ വെളുത്തുള്ളി അടച്ച പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കണം.ബ്രെഡ്ബ്രെഡ് ഫ്രിഡ്ജിൽ വെച്ചാൽ വേഗത്തിൽ ഉണങ്ങി പഴകിയതുപോലെയാകാം. അതിനാൽ കുറച്ച് ദിവസത്തിനുള്ളിൽ ഉപയോഗിക്കാനുള്ള ബ്രെഡ് അടച്ച പാക്കറ്റിലോ പാത്രത്തിലോ മുറിയിലെ താപനിലയിൽ സൂക്ഷിക്കാം. കൂടുതൽ ദിവസം സൂക്ഷിക്കേണ്ടിവന്നാൽ ഫ്രീസറിൽ വെക്കുന്നതാണ് ഉചിതം.കാപ്പിപ്പൊടികാപ്പിപ്പൊടി ഫ്രിഡ്ജിൽ വെക്കുന്നത് ഒഴിവാക്കാം. ഫ്രിഡ്ജിലെ ഈർപ്പവും മറ്റ് ഭക്ഷണങ്ങളുടെ ഗന്ധവും കാപ്പിയുടെ സ്വാഭാവിക മണത്തെയും രുചിയെയും ബാധിച്ചേക്കാം. വായു കടക്കാത്ത പാത്രത്തിൽ സൂര്യപ്രകാശം ഏൽക്കാത്ത വരണ്ട സ്ഥലത്ത് സൂക്ഷിക്കാം.തേൻതേൻ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. തണുപ്പ് തേൻ പരലുകളായി മാറാനും കട്ടിയാകാനും ഇടയാക്കും. വൃത്തിയുള്ളതും വായു കടക്കാത്തതുമായ പാത്രത്തിൽ മുറിയിലെ സാധാരണ താപനിലയിൽ സൂക്ഷിക്കാം.ഒലിവ് ഓയിൽതണുത്ത താപനിലയിൽ ഒലിവ് ഓയിൽ കട്ടിയാകുകയോ മങ്ങിയ രൂപത്തിലാകുകയോ ചെയ്യാം. ഇത് സാധാരണയായി താപനിലയിലെ മാറ്റം മൂലമുള്ളതാണ്. ഫ്രിഡ്ജിന് പകരം അടച്ച കുപ്പിയിൽ ചൂടും വെളിച്ചവും ഏൽക്കാത്ത സ്ഥലത്ത് സൂക്ഷിക്കാം.മത്തങ്ങമുറിക്കാത്ത മത്തങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതില്ല. തണുപ്പും ഈർപ്പവും അതിന്റെ ഗുണനിലവാരത്തെ ബാധിക്കാം. വരണ്ടതും തണുപ്പുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കാം. മുറിച്ചുകഴിഞ്ഞാൽ ഭക്ഷ്യസുരക്ഷയ്ക്കായി ഫ്രിഡ്ജിൽ വെക്കണം.ചീസ്ചീസ് ഫ്രിഡ്ജിൽ സൂക്ഷിക്കരുതെന്നാണ് പൊതുവായ ധാരണയെങ്കിലും എല്ലാ ചീസുകൾക്കും ഇത് ബാധകമല്ല. ചീസിന്റെ ഇനവും പാക്കറ്റിലെ നിർദേശങ്ങളും അനുസരിച്ചാണ് സംഭരണം തീരുമാനിക്കേണ്ടത്. മുറിയിലെ താപനിലയിൽ ദീർഘനേരം വെക്കുന്നത് കേടാകാനുള്ള സാധ്യത വർധിപ്പിക്കും. അതിനാൽ ഉപയോഗിക്കേണ്ട സമയത്ത് മാത്രം കുറച്ചുനേരം പുറത്തെടുത്തുവെച്ച് ബാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് സുരക്ഷിതം.ജാം, ജെല്ലികടകളിൽനിന്ന് വാങ്ങുന്ന ജാമുകളിലും ജെല്ലികളിലും കേടാകുന്നത് തടയാൻ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയിരിക്കാം. എന്നാൽ ഇവ ഫ്രിഡ്ജിൽ വെക്കേണ്ടതില്ലെന്നത് എല്ലാ ഉൽപ്പന്നങ്ങൾക്കും ബാധകമല്ല. തുറക്കാത്തതും തുറന്നതുമായ പാക്കറ്റുകളുടെ സംഭരണ നിർദേശങ്ങൾ വ്യത്യസ്തമായിരിക്കും. പാക്കറ്റിലെ നിർദേശം പരിശോധിച്ച് സൂക്ഷിക്കുക. ഉപയോഗിച്ച സ്പൂൺ വീണ്ടും കുപ്പിയിൽ ഇടുന്നതും ഒഴിവാക്കണം.വെള്ളരിക്കവെള്ളരിക്ക ഫ്രിഡ്ജിൽ വെക്കുന്നത് ഇഷ്ടപ്പെടുന്നവരാണ് പലരും. എന്നാൽ വളരെ കുറഞ്ഞ താപനിലയിൽ ദീർഘനേരം സൂക്ഷിക്കുന്നത് വെള്ളരിക്കയുടെ തൊലിയിലും ഘടനയിലും മാറ്റമുണ്ടാക്കാം. അതേസമയം, മുറിച്ച വെള്ളരിക്കയും സാലഡിനായി തയ്യാറാക്കിയ കഷണങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കണം. ഉപയോഗിക്കുന്നതിന് മുമ്പ് മാത്രം പുറത്തെടുക്കാം.കാരറ്റ്കാരറ്റും സംഭരണരീതിയിൽ ശ്രദ്ധിക്കേണ്ട പച്ചക്കറിയാണ്. മുറിയിലെ താപനിലയിൽ ദീർഘനേരം വെച്ചാൽ ഈർപ്പം നഷ്ടപ്പെട്ട് വാടാൻ സാധ്യതയുണ്ട്. കൂടുതൽ ദിവസം പുതുമ നിലനിർത്താൻ ഫ്രിഡ്ജിലെ പച്ചക്കറി അറയിൽ സൂക്ഷിക്കുന്നതാണ് ഉചിതം. ഇലകളുണ്ടെങ്കിൽ അവ നീക്കം ചെയ്ത് വൃത്തിയുള്ള പാത്രത്തിലോ കവറിലോ സൂക്ഷിക്കാം.തൈര്തൈര് തണുപ്പോടെ കഴിക്കുന്നതാണ് പലർക്കും ഇഷ്ടം. എന്നാൽ രുചിയുടെ കാര്യം മാത്രമല്ല, ഭക്ഷ്യസുരക്ഷയും ഇവിടെ പ്രധാനമാണ്. തൈരിൽ ജീവിച്ചിരിക്കുന്ന ഗുണകരമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെങ്കിലും അതുകൊണ്ട് ഫ്രിഡ്ജിന് പുറത്തു സുരക്ഷിതമായി സൂക്ഷിക്കാമെന്ന് അർഥമില്ല. പാൽ ഉൽപ്പന്നമായതിനാൽ തൈര് ഫ്രിഡ്ജിൽ സൂക്ഷിക്കണം. കഴിക്കാനുള്ള അളവ് മാത്രം പുറത്തെടുത്ത് ഉപയോഗിക്കുക.ശ്രദ്ധിക്കേണ്ട കാര്യംഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ഭക്ഷണസാധനങ്ങൾ പുറത്തുവെക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. മുറിച്ച പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപ്പന്നങ്ങൾ, പാകം ചെയ്ത ഭക്ഷണം തുടങ്ങിയവ ആവശ്യമായ താപനിലയിൽ സൂക്ഷിക്കണം. അച്ചാറുകൾ, സോസുകൾ തുടങ്ങിയവയുടെ കാര്യത്തിൽ പാക്കറ്റിലെ സംഭരണ നിർദേശങ്ങൾ പാലിക്കുന്നതും പ്രധാനമാണ്. ഭക്ഷണത്തിന്റെ സ്വഭാവവും കാലാവസ്ഥയും അനുസരിച്ച് സംഭരണരീതി തീരുമാനിക്കുക.





