കൊയിലാണ്ടിയിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് പരിക്ക്
കൊയിലാണ്ടിയിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് പരിക്ക്
കൊയിലാണ്ടി: താമരശേരി കൊയിലാണ്ടി സംസ്ഥാന പാതയിൽ കണയംങ്കോട് പാലത്തിന് സമീപം ലോറിയും ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആറോളം പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം.
താമരശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽകോളേജിലേക്കു മാറ്റി. ഇടിയുടെ ആഘാതത്തിൽ രണ്ടു വണ്ടികളും തകർന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.





