അവധിക്കാല യാത്രക്കാർക്ക് സന്തോഷവാർത്ത: ട്രെയിൻ ഗ്രൂപ്പ് ബുക്കിംഗിലെ നിശ്ചിത ബെർത്ത് പരിധി ഒഴിവാക്കി റെയിൽവെ

ചെന്നൈ: അവധിക്കാല യാത്രകൾ ആരംഭിക്കാനിരിക്കെ, ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗ് നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവെ. കുടുംബാംഗങ്ങൾ, വിദ്യാർഥികൾ, സഹപ്രവർത്തകർ എന്നിവരുമായി വലിയ സംഘങ്ങളായി ട്രെയിൻ യാത്രയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്ന പുതിയ നിയമങ്ങളാണ് റെയിൽവെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടത്. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ബൾക്ക്-ഗ്രൂപ്പ് റിസർവേഷനുകൾക്ക് കീഴിൽ അനുവദിക്കാവുന്ന ബെർത്തുകളുടെ എണ്ണത്തിലുണ്ടായിരുന്ന നിശ്ചിത പരിധി റെയിൽവേ ഒഴിവാക്കി. ഇതോടെ, ഗ്രൂപ്പ് ബുക്കിംഗ് അപേക്ഷകളിൽ തീരുമാനമെടുക്കാൻ അധികാരപ്പെടുത്തിയ റെയിൽവേ ഉദ്യോഗസ്ഥർക്ക് കൂടുതൽ വിവേചനാധികാരം ലഭിക്കും.വിവാഹങ്ങൾ, പഠനയാത്രകൾ, തീർത്ഥാടനങ്ങൾ, കായിക മേളകൾ, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്കായി ഒന്നിച്ചു യാത്ര ചെയ്യുന്നവർക്ക് പുതുക്കിയ നിയമങ്ങൾ വലിയ ആശ്വാസമാകുമെന്ന് റെയിൽവെ സർക്കുലറിൽ വ്യക്തമാക്കുന്നു.കർണാടകയിലെ ഹുബ്ലിയിലാണ് എസ്‌ഡബ്ല്യുആർ ആസ്ഥാനം. പ്രധാനമായും കർണാടകയിലുടനീളം അയൽ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും ട്രെയിനുകൾ സർവീസ് നടത്തുന്നു. 2003 ഏപ്രിൽ 1 നാണ് രൂപീകൃതമായത്.ബൾക്ക്, ഗ്രൂപ്പ് റിസർവേഷനുകൾ സംബന്ധിച്ച പഴയ നിർദേശങ്ങൾ റദ്ദാക്കിക്കൊണ്ട്, കൊമേഴ്‌സ്യൽ സർക്കുലർ (കോച്ചിംഗ്) നമ്പർ 37/2026, റേറ്റ് അഡ്വൈസ് നമ്പർ 11 (2026) എന്നിവ വഴിയാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്.യാത്ര സുഗമമാക്കുന്നതിനാണ് പുതുക്കിയ മാർഗനിർദ്ദേശങ്ങൾ ഉദ്ദേശിക്കുന്നതെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. മഞ്ജുനാഥ് കണമാടി പറഞ്ഞു. എന്താണ് ഗ്രൂപ്പ് ബുക്കിംഗിലുണ്ടായ പ്രധാനമാറ്റംബൾക്ക് റിസർവേഷനുകൾ വഴി അനുവദിക്കാവുന്ന ബെർത്തുകളുടെ എണ്ണത്തിലുണ്ടായിരുന്ന നിശ്ചിത പരിധി ഒഴിവാക്കി എന്നതാണ് ഇതിലെ ഏറ്റവും പ്രധാന മാറ്റം. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങൾ പ്രകാരം ചീഫ് റിസർവേഷൻ സൂപ്പർവൈസർമാർക്കും (CRS) സ്റ്റേഷൻ മാനേജർമാർക്കും (SM) നിശ്ചിത ബെർത്ത് പരിധിയില്ലാതെ ഗ്രൂപ്പ് ബുക്കിംഗുകൾ അംഗീകരിക്കാൻ അധികാരമുണ്ട്. ഗ്രൂപ്പ് റിസർവേഷനുകൾക്ക് അനുവദിക്കാവുന്ന ലഭ്യമായ ബെർത്തുകളുടെ അനുപാതത്തിൽ നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.എല്ലാ ക്ലാസുകളിലും ഈ സൗകര്യം ലഭ്യമാകും. പുതിയ മാര്‍ഗനിര്‍ദേശങ്ങൾ പ്രകാരം അഡ്വാൻസ് റിസർവേഷൻ പിരീഡിന്റെ (ARP) ആദ്യ ദിവസം രാവിലെ 9 മണി മുതൽ പ്രധാന റിസർവേഷൻ കേന്ദ്രങ്ങളിൽ ഗ്രൂപ്പ് ബുക്കിംഗ് അപേക്ഷകൾ സ്വീകരിക്കും. സാധാരണ മുൻകൂർ റിസർവേഷനുകൾ ആരംഭിച്ച് ഒരു മണിക്കൂർ കഴിഞ്ഞുള്ള സമയമാണിത്.സാധാരണ യാത്രക്കാർക്കുള്ള പ്രാരംഭ ബുക്കിംഗ് സമയത്തെ ബാധിക്കാതെ, ഗ്രൂപ്പ് ബുക്കിംഗുകൾ പ്രത്യേകം കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാനാണ് ഇത്തരത്തിൽ സമയം ക്രമീകരിച്ചിരിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കുന്നതിനായി യാത്രക്കാർ ബന്ധപ്പെട്ട റെയിൽവേ അധികൃതരെ നേരിട്ട് സമീപിക്കേണ്ടതാണ്.ആവശ്യമായ രേഖകൾബൾക്ക് അല്ലെങ്കിൽ ഗ്രൂപ്പ് റിസർവേഷനുകൾക്ക് അപേക്ഷിക്കുന്ന യാത്രക്കാർ അവരുടെ യാത്രയുടെ ഉദ്ദേശ്യം വ്യക്തമായി പരാമർശിക്കണം. അപേക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഓരോ യാത്രക്കാരന്റെയും വിവരങ്ങൾ അവർ ഇനിപ്പറയുന്ന രീതിയിൽ നൽകേണ്ടതുണ്ട്.പൂർണമായ പേര്പ്രായം ലിംഗം വിലാസം യാത്രയുടെ ഉദ്ദേശ്യം ഗ്രൂപ്പ് യാത്രയ്ക്കുള്ള കാരണം വ്യക്തമാക്കാത്തതോ ആവശ്യമായ യാത്രക്കാരുടെ വിശദാംശങ്ങൾ ഉൾക്കൊള്ളാത്തതോ ആയ അപേക്ഷകൾ പരിഗണിക്കില്ല. വിദേശ വിനോദസഞ്ചാരികൾക്കും പ്രവാസി ഇന്ത്യക്കാർക്കുമുള്ള (NRI) റിസർവേഷൻ ഇളവുകൾ തുടർന്നും ബാധകമായിരിക്കും. നിലവിലുള്ള ചട്ടങ്ങൾ പ്രകാരമായിരിക്കും ഇവ അനുവദിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot