തിരുവനന്തപുരത്തെ എതിരില്ലാത്ത 3 ഗോളിന് തോൽപ്പിച്ച് മലപ്പുറം; എസ്എൽകെ സെമി ചിത്രം അവസാന റൗണ്ടിലേക്ക്

മഞ്ചേരി: സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനലിലേക്കുള്ള അവസാന രണ്ട് സ്ഥാനങ്ങൾക്കായുള്ള പോരാട്ടം അവസാന റൗണ്ടിലേക്ക്. പയ്യനാട് സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത മലപ്പുറം എഫ്സി പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനം നിലനിർത്തി. സി.കെ റാഷിദ്, പൗളോ വിക്ടർ, ജോൺ കെന്നഡി എന്നിവർ മലപ്പുറത്തിനായി വലകുലുക്കി. ഒൻപത് മത്സരങ്ങളിൽനിന്ന് 17 പോയന്റുമായി മലപ്പുറം രണ്ടാമതും 11 പോയന്റുമായി കൊമ്പൻസ് നാലാമതുമാണ്. ഈ മത്സരത്തിൽ ജയിച്ചിരുന്നെങ്കിൽ കൊമ്പൻസിന് സെമി ഉറപ്പിക്കാമായിരുന്നു. കാലിക്കറ്റ് എഫ്സിയും മലപ്പുറം എഫ്സിയും മാത്രമാണ് ഇതുവരെ സെമി യോഗ്യത നേടിയിട്ടുള്ളത്. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കുള്ള അവകാശികളെ അറിയാൻ അവസാന റൗണ്ട് വരെ കാത്തിരിക്കണം.മത്സരത്തിന്റെ 11-ാം മിനിറ്റിൽ മലപ്പുറം ലീഡെടുത്തു. ഇടതുവിങ്ങിലൂടെ മുന്നേറി സാലിം ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ കൊമ്പൻസ് പ്രതിരോധം പരാജയപ്പെട്ടു. അവസരം കൃത്യമായി മുതലെടുത്ത സി കെ റാഷിദ് പന്ത് വലയിലെത്തിച്ചു (1-0). ലീഗിൽ മമ്പാടുകാരൻ നേടുന്ന നാലാം ഗോളാണിത്. 19-ാം മിനിറ്റിൽ കൊമ്പൻസിന് സമനില നേടാനുള്ള മികച്ച അവസരം ലഭിച്ചു. അർജുനിന്റെ കാലിൽനിന്ന് പറന്ന അപ്രതീക്ഷിത ലോങ് റേഞ്ചർ മലപ്പുറം ഗോൾകീപ്പർ മുഹമ്മദ് അർബാസ് ഇടത്തേക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റി. 32-ാം മിനിറ്റിൽ ത്രോബോളിൽനിന്ന് ലഭിച്ച പന്തിൽ അർജുൻ തൊടുത്ത ഷോട്ട് മലപ്പുറം പ്രതിരോധത്തിൽ തട്ടി മടങ്ങി. റീബൗണ്ട് നിയന്ത്രണത്തിലാക്കിയ ബെൽഫോർട്ടിന്റെ ബോക്‌സിനുള്ളിൽനിന്നുള്ള ശ്രമം ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. അഞ്ച് മിനിറ്റിനകം സാലിമിന്റെ കൃത്യമായ പാസിൽ നെദീം ഹാദ്‌സിച്ച് കൊമ്പൻസ് വലയിൽ പന്തെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് ഫ്‌ലാഗുയർത്തി. ആദ്യപകുതി മലപ്പുറത്തിന്റെ ഒരു ഗോൾ ലീഡിൽ അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇരുടീമുകളും ഇരട്ട മാറ്റങ്ങളുമായാണ് ഇറങ്ങിയത്. മലപ്പുറം പൗളോ വിക്ടറിനെയും റിഷാദിനെയും ഇറക്കിയപ്പോൾ കൊമ്പൻസ് ജാവോ പരഡേസിനും മുഹമ്മദ് നിഷാമിനും അവസരം നൽകി. 56-ാം മിനിറ്റിൽ പരഡേസ് നടത്തിയ അപകടകരമായ മുന്നേറ്റം ഗോൾകീപ്പർ മുഹമ്മദ് അർബാസ് കാൽനീട്ടി തടഞ്ഞതോടെ മലപ്പുറം രക്ഷപ്പെട്ടു. 66, 68 മിനിറ്റുകളിൽ പൗളോ വിക്ടറും ജോൺ കെന്നഡിയും സ്‌കോർ ചെയ്തതോടെ മലപ്പുറം മൂന്ന് ഗോളിന് മുന്നിലെത്തി. 89-ാം മിനിറ്റിൽ അർജുൻ പായിച്ച കനത്ത ഷോട്ട് മലപ്പുറത്തിന്റെ ക്രോസ് ബാറിനെ ചാരി പുറത്ത് പോയതോടെ കൊമ്പൻസിന്റെ പോരാട്ടം അവസാനിച്ചു. ഒൻപതാം റൗണ്ടിലെ അവസാന മത്സരത്തിൽ ഞായറാഴ്ച കാലിക്കറ്റ് എഫ്‌സി, തൃശൂർ മാജിക് എഫ്‌സിയെ നേരിടും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot